April 28, 2024

മാധ്യമ പ്രവർത്തക ക്ഷേമനിധി: കെ.ആർ.എം.യു. ക്യാമ്പയിൻ നടത്തും.

0
Img 20190629 Wa0319.jpg
 

കൽപ്പറ്റ: മാധ്യമ രംഗത്ത്  പ്രവർത്തിക്കുന്നവർക്ക്  സർക്കാർ ഏർപ്പെടുത്തിയ ക്ഷേമനിധിയിൽ അംഗങ്ങളെ ചേർക്കുന്നതിനും തൊഴിലാളി യൂണിയനിൽ അംഗങ്ങളെ ചേർക്കുന്നതിനും  വയനാട്ടിൽ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന്  കെ. ആർ.എം.യു. സംസ്ഥാന സെക്രട്ടറി വി.സെയ്ദ് പറഞ്ഞു. കൽപ്പറ്റ വയനാട് പ്രസ് അക്കാദമി  ഹാളിൽ  കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ്     യൂണിയൻ വയനാട് ജില്ലാ സമ്മേളനം  ഉദ്ഘാടനം  ചെയ്ത്   സംസാരിക്കുകയായിരുന്നു അദ്ദേഹം.
     കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി വിഭാഗത്തിൽപ്പെടുത്തി കഴിഞ്ഞ രണ്ട് വർഷമായി അക്രഡിറ്റേഷൻ ഇല്ലാത്ത മാധ്യമ പ്രവർത്തകർക്കും ഓൺലൈൻ മാധ്യമങ്ങളിലടക്കം ജോലി ചെയ്യുന്നവർക്കും  പ്രത്യേക സർക്കാർ ഉത്തരവിലൂടെയാണ് ക്ഷേമ നിധിയിൽ ചേരാൻ അവസരമൊരുക്കിയത്. കെ.ആർ. എം.യു വിന്റെ നേതൃത്വത്തിൽ നടത്തിയ പോരാട്ടങ്ങളുടെ ഫലമാണിത്. സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഈ രംഗത്തുള്ളവർ യൂണിയന്റെ അംഗത്വമെടുക്കുകയും ക്ഷേമ നിധിയിൽ ചേരുകയും ചെയ്തിട്ടുണ്ടന്ന്  സെയ്ദ് പറഞ്ഞു. വയനാട്ടിൽ നൂറിലലധികം പ്രാദേശിക – ഓൺലൈൻ മാധ്യമ പ്രവർത്തകരാണുള്ളത്. ഇവർക്ക് വേണ്ടി ജൂലൈ മാസത്തിൽ വയനാട് പ്രസ്സ് അക്കാദമി ഹാളിൽ അംഗത്വ ക്യാമ്പയിനും ക്ഷേമനിധി ചേർക്കൽ ക്യാമ്പയിനും നടത്താൻ ജില്ലാ സമ്മേളനം തീരുമാനിച്ചു. 
പുതിയ ഭാരവാഹികളായി രതീഷ് വാസുദേവൻ (പ്രസിഡണ്ട്), ജിം ഷിൻ സുരേഷ്, (സെക്രട്ടറി) അഭിലാഷ് ഡേവിഡ് (ട്രഷറർ ), ടി.എം. ജെയിംസ് (രക്ഷാധികാരി ) എന്നിവരടങ്ങിയ ഇരുപതംഗ കമ്മിറ്റിയും തിരഞ്ഞെടുത്തു. 
       സമ്മേളനത്തിൽ കെ. ആർ.എം.യു. സംസ്ഥാന സെക്രട്ടറി  സി.ഡി. ബാബു അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട്  ബെന്നി മാത്യു,  ഇല്യാസ് പള്ളിയാൽ ,സി വി.ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. പ്രാദേശിക മാധ്യമ പ്രവർത്തകനായിരുന്ന അബ്ദുള്ള പനമരത്തിന്റെ മരണത്തിൽ സമ്മേളനം അനുശോചിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *