May 10, 2024

ദുരിതം നേരിടുന്നവര്‍ക്ക് സഹായഹസ്തവുമായി വ്യക്തികളും സംഘടനകളും.

0
സുമനസ്സുകളുടെ കാരുണ്യപ്രവാഹം
മഴകെടുതിയില്‍ ദുരിതം നേരിടുന്നവര്‍ക്ക് സഹായഹസ്തവുമായി വ്യക്തികളും സംഘടനകളും. കുടിവെള്ളം മുതല്‍ സാനിറ്ററി നാപ്കിന്‍ വരെയുള്ള സാധനസാമഗ്രികളാണ് ഇവര്‍ താലൂക്ക് തലത്തില്‍ ഒരുക്കിയ കളക്ഷന്‍ സെന്ററുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസ്,മാനന്തവാടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലാണ് കളക്ഷന്‍ സെന്ററുകള്‍ ഉളളത്. സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ കളക്ഷന്‍ സെന്ററുകളിലേക്കാണ് സഹായങ്ങള്‍ എത്തിക്കേണ്ടത്. ക്യാമ്പുകളില്‍ നേരിട്ട് വിതരണം ചെയ്യാന്‍ അനുവദിക്കില്ല. നിലവില്‍ 10040 കുടുംബങ്ങളില്‍ നിന്നായി 35156 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
ഇതരജില്ലകളില്‍നിന്നടക്കം സഹായങ്ങള്‍ ജില്ലയിലേക്കെത്തുന്നുണ്ട്. പത്രമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ജില്ലാ ഭരണകൂടം നല്‍കിയ അറിയിപ്പുകളാണ് ഇത്തരത്തില്‍ സഹായങ്ങളെത്താന്‍ എറെ സഹായിച്ചത്. റവന്യു ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരുമാണ് കളക്ഷന്‍ സെന്ററുകളില്‍  ഇവ ശേഖരിക്കാനും തരംതിരിച്ച് വിവിധ ക്യാമ്പുകളില്‍ എത്തിക്കാനും രാപ്പകല്‍ പരിശ്രമിക്കുന്നത്. അരി,വസ്ത്രങ്ങള്‍, പായ,പുതപ്പ്, കുടിവെള്ളം, സാനിറ്ററി നാപ്കിനുകള്‍,സോപ്പ്,ഡെറ്റോള്‍,ബീച്ചിംഗ് പൗഡര്‍, ക്ലോറിന്‍, അടിവസ്ത്രങ്ങള്‍,മുണ്ട്,നൈറ്റി, ചെരുപ്പ് തുടങ്ങിയ സാധനങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവശ്യാനുസരണം ശേഖരിച്ച സാധനങ്ങള്‍ വിവിധ ക്യാമ്പുകളിലെത്തിക്കുന്നുണ്ട്. കളക്ഷന്‍ സെന്ററുകള്‍ കല്‍പ്പറ്റ: 9400472204, സുല്‍ത്താന്‍ ബത്തേരി : 9447895936, മാനന്തവാടി :9447335992. കളക്‌ട്രേറ്റ് : 9446074167,9447297219,9400871146
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *