March 19, 2024

ഹോസ്റ്റലിലെ കുട്ടികളെ അധ്യാപകൻ പീഡിപ്പിച്ച സംഭവം ഉന്നതർ പൂഴ്ത്തിയതായി പരാതി.

0

തിരുനെല്ലി : ജില്ലാ നെഹ്റു യുവകേന്ദ്രയുടെ കീഴിൽ പ്രവർത്തിക്കുന്ന അപ്പപ്പാറ ഗിരി വികാസ് ഹോസ്റ്റലിലെ കുട്ടികളെ അധ്യാപകൻ പീഡിപ്പിച്ച സംഭവം ഉന്നതർ ഇടപെട്ട് പൂഴ്ത്തിയതായി പരാതി. വിദ്യാർത്ഥികളുടെ പരാതിയും നടപടി ക്കാവശ്യമായ റിപ്പോര്‍ട്ടും പുറത്ത്. ഓഗസ്റ്റ്‌  25  നാണ് ജില്ലാ നെഹ്റു യുവകേന്ദ്രയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലെ രണ്ട് വിദ്യാർത്ഥികളെ ലൈംഗീകമായ് അധ്യാപകൻ പീഡിപ്പിച്ചത്.  കുട്ടികളുടെ പരാതികള്‍ രണ്ട് മാസമാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ജില്ലാ കോഡിനേറ്ററായ ഇടുക്കി സ്വദേശി പൂഴ്ത്തിയത്. പരാതി ലഭിച്ചിട്ടും പോലീസിന് കൈമാറാതെ ചൈൽഡ് ലൈനും  ചേർന്ന് ഒതുക്കിയതായാണ് പരാതി.          ഇതുമായ് ബന്ധപെട്ട് അധ്യാപകനെയും പ്രകൃതി വിരുദ്ധ പീഡനം ഒതുക്കാൻ ശ്രമിച്ച വർക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി എസ് എം എസ് ഡി വൈ എസ് പിക്കും ട്രൈ ബൽ ഡവൽപ്പ്മെന്റ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.    സ്ഥാപനത്തിന്റെ കോഡിനേറ്ററും അധ്യാപകനുമായ പ്രസാദിനാണ് കുട്ടികൾ പരാതി നൽകിയത് . പരാതി പരിശോധിക്കാൻ യോഗം ചേരുകയും പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മൊഴിയനുസരിച്ച് ആരോപണവിധേയനായ അധ്യാപകൻ നടവയൽ സ്വദേശി സന്തോഷ് കുറ്റം ചെയ്തതായി കണ്ടെത്തി. തുടർന്ന് ഇയാൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കോഡിനേറ്റർ ഹരിക്കും ചൈൽഡ് ലൈൻ ജില്ലാ ഡയരകടർക്കും പരാതിയും നൽകി. നടപടി സ്വീകരിക്കേണ്ടവർ സംഭവം ഒതിക്കിയതായും അധ്യാപകരായ ലിജോ, പ്രസാദ് കെ ആർ എന്നിവർ പറഞ്ഞു. തുടർന്ന് താൽക്കാലിക ജീവനക്കാരായ മൂന്ന് പേരെയും സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതായും ഇവർ പറഞ്ഞു, പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഉപയോഗിച്ച അധ്യാപക നേയും സംഭവം 'ഒതുക്കിതീർക്കാൻ സഹായിച്ചവർക്കെതിരേയും നടപടിയെടുക്കണമെന്നാവശ്യപെട്ടാണ്പൊതുപ്രവർത്തകനായ രവീന്ദ്രൻ കാടാം കോട്ടും ബാബു തിരുനെല്ലിയും പരാതി നൽകിയത്. പട്ടികവർഗ്ഗ കമ്മീഷനും പരാതി നൽകിയിട്ടുണ്ട് .ആരോപണവിധേയനായ അധ്യാപകൻ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും അതിനാൽ ഇവിടെ തുടർന്ന് പഠിക്കാൻ കഴിയില്ലന്നും കുട്ടികളുടെ പരാതിയിലുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *