May 18, 2024

നായക്കുട്ടികളിലെ അപൂർവ്വമായ ജനനവൈകല്യം ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് ചരിത്രനേട്ടം

0
Surgery Photo.jpg
നായക്കുട്ടികളുടെ ഹൃദയധമനിയിൽ ഉണ്ടാകാറുള്ള അപൂർവ്വമായ ജനനവൈകല്യം
ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് ചരിത്രനേട്ടം
കൽപ്പറ്റ:
പൂക്കോട് വെറ്ററിനറി കോളേജിൽ നായക്കുട്ടികളുടെ 
 ഹൃദയ ധമനി സംബന്ധമായ ജനനവൈകല്യം
ശസ്ത്രകിയയിലൂടെ പരിഹരിച്ച് ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് വെറ്ററിനറി
സർവ്വകലാശാല. ഭ്രൂണാവസ്ഥയിലിരിക്കെ മഹാരക്ത ധമനി ഹൃദയത്തിന്റെ 
വലതുവശത്തിലൂടെ രൂപീകൃതമാകുന്നതിനാൽ വരുന്ന വ്യതിയാനം കാരണം
ശ്വാസകോശത്തിലേക്കുള്ള രക്ത ധമനിയുമായി ചേർന്ന അന്നനാളത്തിന് ചുറ്റും രക്ത ധമനികളുടെ
ഒരു വലയം സൃഷ്ടിക്കപ്പെടുകയും അന്നനാളം ഇതിനുള്ളിൽ പെട്ടു ചുരുങ്ങുകയും ചെയ്യുന്നു.
രക്ത  ധമനികളുടെ ഈ  വൈകല്യത്തിനെ വൈദ്യശാസ്ത്രത്തിൽ വാസ്കലർ റിംഗ്
അനോമലി എന്ന് വിശേഷിക്കപ്പെടുന്നു. അങ്ങനെ ഹൃദയത്തിന്റെ മുമ്പിലായി അന്നനാളം
ക്രമാതീതമായി വികസിക്കുകയും കഴിക്കുന്ന ഖരാഹാരം അവിടെ കെട്ടികിടക്കുന്ന അവസ്ഥ
ഉണ്ടാകുകയും ചെയ്യുന്നു. നായ്ക്കുട്ടികൾ ഖരാഹാരം കഴിച്ചുതുടങ്ങുമ്പോൾ ആണ് ഇതിന്റെ
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.
കഴിച്ച ആഹാരം ദഹിക്കാതെ അതേപടി ഛർദ്ദിക്കുന്നതാണ് പ്രധാനലക്ഷണം. ഒരു
മാസം മുമ്പ് ഇത്തരം ലക്ഷണങ്ങളോടുകൂടിയ നാലുമാസം പ്രായമുള്ള ജർമ്മൻ ഷെപ്പേർഡ്
ഇനത്തിൽപെട്ട നായകുട്ടിയെ കണ്ണൂരിൽ – നിന്ന് മൃഗചികിത്സ സമുച്ചയത്തിലേക്ക്
പ്രവേശിപ്പിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഈ അവസ്ഥ റിംഗ് അനോമലി
ആണെന്ന് കണ്ടെത്തുകയും ചെയ്തു. കേവലം ആറ് കിലോ മാത്രം ശരീരഭാരം വരുന്ന
നായ്ക്കുട്ടിയെ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തുകയുണ്ടായി. വെറ്ററിനറി
സർവ്വകലാശാലയിലെ ഡോക്ടർമാരായ ഡോ. സൂര്യദാസ് എസ്., ഡോ.ദിനേഷ് പി.ടി.,
ഡോ.റെജി വർഗ്ഗീസ്, ഡോ.ജിനേഷ് കുമാർ എൻ.എസ്., എന്നിവരാണ് ശസ്ത്രക്രിയക്ക്
നേതൃത്വം വഹിച്ചത്. ശസ്ത്രക്രിയയിലുടനീളം പല ഘട്ടങ്ങളിലും കൃത്രിമശ്വാസം നൽകിയാണ്
നായകുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. നായകുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു.
– ഇത്തരത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി വെറും ഒരു കിലോ മാത്രം ശരീരഭാരം
വരുന്ന് 15 ദിവസം പ്രായമുള്ള ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽപെടുന്ന നായകുട്ടിക്കും
സമാനമായ ശസ്ത്രക്രിയ വിജയകരമായി നടത്തി. നിർഭാഗ്യവശാൽ ശസ്ത്രക്രിയ്യക്ക് ശേഷം
ഒന്നര ദിവസം മാത്രമേ നായക്കുട്ടി ജീവിച്ചിരുന്നുള്ളൂ. വളരെ അപൂർവ്വമായ നേട്ടം
കൈവരിച്ചതിനാൽ ദേശീയ തലത്തിലുള്ള സർജറി കോൺഫറൻസിൽ ഇത്
അവതരിപ്പിക്കാനുള്ള ക്ഷണം ഇവിടുത്തെ വെറ്ററിനറി സർജന്മാർക്ക് ലഭിച്ചിരിക്കുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *