May 5, 2024

പ്രളയക്കാലത്ത് റേഷന്‍കടകള്‍ വഴി ജില്ലയില്‍ സൗജന്യമായി നല്‍കിയത് 1732.43 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം

0
മാനന്തവാടി: ഈവര്‍ഷത്തെ പ്രളയ കാലത്ത് വയനാട് ജില്ലയില്‍ മാത്രം 1732.43 മെട്രിക് ടെണ്‍ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍കടകള്‍ വഴി സൗജന്യമായി വിതരണം ചെയ്തതായി മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടിയായി ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിയമസഭയില്‍ പറഞ്ഞു. എറ്റവും കൂടുതല്‍ ഭക്ഷ്യധാന്യം വിതരണം ചെയ്തത് ബത്തേരി താലൂക്കിലാണ്. ഇവിടെ 609.69 മെട്രിക്ടെണ്‍ ഭക്ഷ്യധാന്യം വിതരണം ചെയ്തു. വൈത്തിരി താലൂക്കില്‍ 591.37 മെട്രിക് ടണ്ണും, മാനന്തവാടി താലൂക്കില്‍ 531.16  മെട്രിക് ടണ്‍ ഭക്ഷ്യധാന്യവും സൗജന്യമായി നല്‍കി. ജില്ലയിലെ 1,57,751 കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയത്. പ്രളയക്കാലത്തെ സൗജന്യ ഭക്ഷ്യധാന്യവിതരണം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഏറെ സഹായകമായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *