April 29, 2024

അധ്യാപകനെതിരെ നരഹത്യക്ക് കേസെടുക്കണം: മുസ്ലിം ലീഗ്

0
കല്‍പ്പറ്റ:  സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹൈസ്ക്കൂളിലെ അഞ്ചാംക്ലാസുകാരി ഷഹ്ല ഷെറിന്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകെനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഒരു അധ്യാപകനില്‍ നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സര്‍വ്വജന സ്കൂളില്‍ സംഭവിച്ചത്. അതിഗുരുതര നിസംഗതയിലൂടെ ഭാവിയിലെ വാഗ്ദാനമാവേണ്ടിയിരുന്ന ഒരു പത്ത് വയസ്സുകാരിയെ കൊലക്ക് കൊടുക്കുകയായിരുന്നു സ്കൂള്‍ അധികൃതര്‍. ഇത് ക്രൂരവും മാപ്പര്‍ഹിക്കാത്തതുമാണ്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു അധ്യാപകന്‍ ഇത്തരത്തില്‍ പെരുമാറുന്നത് സര്‍ക്കാര്‍ നോക്കിനില്‍ക്കരുത്. പേരിന് നല്‍കുന്ന സസ്പെന്‍ഷന്‍ മരിച്ച കുട്ടിയോട് ചെയ്യുന്ന വഞ്ചനയാണ്. ഇനി ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധ്യാപകനെതിരെ നരഹത്യക്ക് കേസെടുത്ത് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നും, സംഭവത്തിലെ ഉത്തരവാദികളായവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഷഹ്ല ഷെറിന്‍റെ വീട് മുസ്ലിംലീഗ് നേതാക്കളായ കെ.കെ അഹമ്മദ് ഹാജി, ടി മുഹമ്മദ് ഹാജി, പി.പി അയ്യൂബ്, എം.എ അസൈനാര്‍, സി.കെ ഹാരിഫ് എന്നിവര്‍ സന്ദര്‍ശിച്ചു. നിയമസഹായം ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളിലും മുസ്ലിംലീഗ് പിന്തുണ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *