May 17, 2024

ഷഹ് ലയുടെ മരണം: ലോക് താത്രിക് യുവ ജനതാദൾ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി

0
01.jpg
 
കൽപ്പറ്റ: സുൽത്താൻ ബത്തേരി സർവജന സ്ക്കൂൾ വിദ്യാർത്ഥി ഷഹ് ലഷെറിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക, കുറക്കാരായ അധ്യാപകരെ സർവീസിൽ നിന്ന് പിരിച്ച് വിടുക, അടിയന്തിര ചികിൽസ ലഭ്യമാക്കുവാൻ മെഡിക്കൽ കോളേജ് നിർമ്മാണം ഉടൻ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കലക്ടറേറ്റ് മാർച്ച് നടത്തിയത്.മാർച്ച് കലക്ടറേറ്റ് പടിക്കൽ പോലീസ് തടഞ്ഞു. സമരം യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് പി.കെ.പ്രവീൺ ഉദ്ഘാടനം ചെയ്തു.യു.എ. അജ്മൽ സാജിദ് അധ്യക്ഷത വഹിച്ചു. എൽ ജെ ഡി ജില്ലാ പ്രസിഡന്റ് വി.പി. വർക്കി, ദേശീയ നിർവാഹക സമിതിയംഗം പി.എം. ഷബീറലി, ഇ.കെ.സജിത്ത് കുമാർ, വി.പി.ലിനീഷ്, മൊയ്തു ഓണി വയൽ, സി.പി.റഹീസ്,ഷൈജകൈപ്പ, കെ.എ. സ്ക്കറിയ, കെ.ബി.രാജു കൃഷ്ണ, എ. മനോജ് എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *