May 1, 2024

പൗരത്വ ഭേദഗതി നിയമം : കേന്ദ്ര സർക്കാർ നീക്കത്തെ ജനാധിപത്യ – മതേതര ഇന്ത്യ ചെറുത്തു തോല്പിക്കുമെന്ന് കെ.കെ.ഏബ്രാഹാം

0
—  കല്പറ്റ: ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ജനാധിപത്യ – മതേതര ഇന്ത്യ ചെറുത്തു തോല്പിക്കുമെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ.ഏബ്രാഹാം .സംഘ പരിവാറിന്റെ വർഗീയ ഫാസിസ്റ്റ് നയങ്ങൾ ഇന്ത്യൻ ജനതയ്ക്കു മേൽ അടിച്ചേല്പിക്കാൻ മോദിയും, അമിത് ഷായും നടത്തുന്ന ഹീന ശ്രമങ്ങൾ, ഇന്ത്യൻ ജനതയുടെ ഹൃദയതാളം മനസിലാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടതു കൊണ്ടാണ്. പാർലമെൻറിലെ രാഷ്ട്രീയ ഭൂരിപക്ഷത്തിനൊപ്പമല്ല ഇന്ത്യയുടെ പൊതു മനസ്,ജാതി-മത-വർഗ – വർണ- ഭാഷാ- രാഷ്ടീയ കാഴ്ചപ്പാടുകൾക്ക് അതീതമാണ്, ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം .ഈ സത്യം തിരിച്ചറിയുന്നതിൽ ഫാസിസ്റ്റ് ഭരണകൂടം ദയനീയമായി പരാജയപ്പെട്ടു.ജനങ്ങൾ ആഗ്രഹിക്കാത്ത ,ജനങ്ങൾക്കു് വേണ്ടാത്ത, മതേതര മനസുകളെ കീറിമുറിയ്ക്കുന്നതിനുള്ള നിയമനിർമാണങ്ങൾക്കുള്ള വേദിയല്ല ഇന്ത്യൻ പാർലമെന്റ്. ദേശീയ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക്, ജനതയെ കൈ പിടിച്ചുയർത്താൻ കരുത്തുപകരുന്ന, ദേശീയതയുടെ ,മാനവീകതയുടെ ,മതേതരത്വത്തിന്റെ ഉന്നത മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമനിർമാണങ്ങൾക്കുള്ള വേദിയായി പാർലമെന്റിനെ പ്രയോജനപ്പെടുത്തുന്നതിനു പകരം ,ജനതയെ ഭിന്നിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ഗൂഢനീക്കം ഇന്ത്യൻ ജനത തകർത്തെറിയും, അതിന്റെ തെളിവാണ് ,എല്ലാ അടിച്ചമർത്തലുകളെയും അതിജീവിച്ച് കൊണ്ടുള്ള അതിശക്തമായ പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും ദേശവ്യാപകമായി ഉയർന്നു വരുന്നതെന്ന് കെ.കെ.ഏബ്രഹാം ചൂണ്ടിക്കാട്ടി.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news