May 6, 2024

നിപക്കും പ്രളയത്തിനും ശേഷം കൊറോണ : തകർന്നടിഞ് വയനാടിന്റെ സാമ്പത്തികരംഗം

0
കൽപ്പറ്റ:  നോട്ടു നിരോധനത്തിൽ തുടങ്ങിയ  വയനാടിന്റെ  സാമ്പത്തികമേഖലയിൽ തളർച്ച  ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.ആദ്യം  നോട്ടുനിരോധനം . പിന്നീട് ജി എസ് ടി. അതിനുശേഷം നിപ . നിപ്പക്ക് ശേഷം പ്രളയം ., പ്രതികൂല കാലാവസ്ഥ  തുടങ്ങിയവ മൂലം കാർഷിക മേഖല പ്രതിസന്ധിയിലാണ്. ഇതിനിടയിലാണ് കൊറോണ എത്തിയത് . വിലത്തകർച്ചയും യും വിളനാശവും  മൂലം ബുദ്ധിമുട്ടുന്ന കർഷകർക്കൊപ്പം  വയനാട്ടിലെ  മറ്റ് സാമ്പത്തിക സ്രോതസ്സുകളും അടഞ്ഞു.

റിയൽ എസ്റ്റേറ്റ് മേഖല   നിശ്ചലമായി.  വ്യാപാര മേഖല സ്തംഭിച്ചു വിനോദസഞ്ചാരമേഖലയിൽ വരുമാനം ഇല്ലാതെ പ്രതിസന്ധി നേരിടുകയാണ്.
കൊറോണ ഭീതി ; ജില്ലയിലെ വ്യാപാരമേഖല തകരുന്നു. ദിവസം ചെല്ലുന്തോറും ടൗണിലേക്ക് ആളുകള്‍ എത്താത്തതും, ചില സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി നിലനില്‍ക്കെ വ്യാപാരികളുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപി്ക്കണമെന്നും വ്യാപാരികള്‍.മറ്റെല്ലാം മേഖലകള്‍പോലെ തന്നെ കൊറോണ ഭീതി വ്യാപാര മേഖലയെയും തളര്‍ത്തുകയാണ്. ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതിന്റെ ഭയപ്പാടിലാണ് പൊതുസമൂഹം. അതുകൊണ്ടുതന്നെ സുരക്ഷ മുന്‍കരുതലുകള്‍ എന്ന നിലയില്‍ പൊതുഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകായണ്. ഇതോടെ ടൗണുകളിലടക്കം എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍കുറവാണ് വന്നിട്ടുള്ളത്. ഇത് ഏറെ ബാധിക്കുന്നത് ചെറുകിട കച്ചവടമേഖലയെയാണ്. ഇതിനുപുറണെ തീയറ്ററുകള്‍, മാളുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പൊതുപരിപാടികള്‍ ഒഴിവാക്കിയതും പ്രിതസന്ധി ഇരട്ടിയാക്കുകയാണ്.സാമ്പത്തിക വര്‍ഷാവസാന സമയുത്തുണ്ടായ ഈ പ്രതിസന്ധി വ്യാപാരമേഖലയുെട തകര്‍ച്ചയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ചെറുകിട വ്യാപാരികള്‍എടുത്തിട്ടുള്ള വായ്പകള്‍ക്ക് മൂന്ന് മാസക്കാലത്തേക്കെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ്  സമൂഹത്തിന്റെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *