April 29, 2024

ഡയലോഗ് സെൻറർ കേരള ഓൺലൈൻ പ്രശ്നോത്തിരിയും അനുമോദനവും സംഘടിപ്പിച്ചു.

0
Img 20200821 Wa0147.jpg
കൽപറ്റ: ഡയലോഗ് സെൻറർ കേരള വയനാട് ചാപ്റ്റർ സംഘടിപ്പിച്ച ഓൺലൈൻ പ്രശ്നോത്തരി വിജയികൾക്കുള്ള അനുമോദന യോഗം ഐ.സി ബാലകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. റോസ് മേരി മേപ്പാടി (ഒന്നാം സ്ഥാനം), പ്രിയങ്ക പി പടിഞ്ഞാറത്തറ (രണ്ടാം സ്ഥാനം), പ്രണവ് സി ഹരി (മൂന്നാം സ്ഥാനം) എന്നിവർക്കുള്ള ഉപഹാരങ്ങൾ അദ്ദേഹം നൽകി. തുടർന്ന് നടന്ന വെർച്വൽ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.
നൻമ നിറഞ്ഞ സമൂഹസൃഷ്ടിക്ക് സുദൃഢമായ കുടുംബഘടന അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മതവിശ്വാസമാണ് കുടുംബ ജീവിതത്തെ ക്രമപ്പെടുത്തുന്നത്. കുടുംബ ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്ത സമൂഹങ്ങളിൽ അരാചകത്വമായിരിക്കും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നോത്തരി മത്സരത്തിൽ അഞ്ഞൂറിലധികം ആളുകൾ റജിസ്ട്രർ ചെയ്തിരുന്നു. പ്രോത്സാഹന സമ്മാന ജേതാക്കളായ ശങ്കരൻ കൽപറ്റ, മേരിക്കുട്ടി ടീച്ചർ, അജ്ജലി എം.ആർ, ആരതി മേപ്പാടി, ജോബിത, കെ.പി പ്രകാശൻ, ജിഷ രാജേഷ്, നന്ദന നാഗരാജ്, മായ ഷിജിത്ത്, അതുല്യ, ഗീതിക ഗോപിനാഥൻ എന്നിവർക്ക് വെർച്വൽ രീതിയിൽ സമ്മാനങ്ങൾ നൽകി.
യോഗത്തിൽ ഡയലോഗ് സെൻറർ ജില്ലാ രക്ഷാധികാരി ടി.പി. യൂനുസ് അധ്യക്ഷത വഹിച്ചു. അഡ്വ.പി. ചാത്തുക്കുട്ടി, ഡോ.എം.ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സെക്രട്ടറി സി.കെ സമീർ സ്വാഗതവും കൺവീനർ പി.മുഹമ്മദ് കലവറ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *