ഫല വൃക്ഷ തൈകള്‍ വിതരണം ചെയ്തു

കല്‍പ്പറ്റ: കേരള കാര്‍ഷിക വികസന കൃഷി ക്ഷേമ വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഒരു കോടി ഫല വൃക്ഷ തൈ വിതരണ പദ്ധതിയില്‍ കല്‍പ്പറ്റ കൃഷിഭവന് കീഴില്‍ വരുന്ന കര്‍ഷകര്‍ക്കുള്ള ഫലവൃക്ഷതൈകളുടെ വിതരണോദ്ഘടനം കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗതീഷ് നിര്‍വഹിച്ചു.ഫാഷന്‍ ഫ്രൂട്ട്, മുരിങ്ങ, ചെറുനാരങ്ങ, മധുരനെല്ലി, പപ്പായ, അവക്കാ
ഡൊ എന്നീ ആറ് ഇനത്തില്‍ പെട്ട തൈകളാണ് നടപ്പ് വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം നടത്തിയത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി.ഹാരിസ്, പി.റഷീദ്, ആര്‍.രുഗ്മിണി, സി ഡി എസ് ചെയര്‍പേഴ്‌സസണ്‍ സഫിയ അസീസ്, കൃഷി ഓഫീസര്‍ ടി.വി.സജീഷ് എന്നിവര്‍ സംസാരിച്ചു



Leave a Reply