May 18, 2024

ഭിന്ന ശേഷിക്കാരായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ധർണ്ണ നടത്തി.

0
Img 20201030 114649.jpg
2004 മുതൽ 2019 വരെ സർക്കാറിനു കീഴിൽ ജോലി ചെയ്തിരുന്ന ഭിന്ന ശേഷിക്കാരായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് വയനാട് കളക്‌ട്രേറ്റിനു മുന്നിൽ ധർണ നടത്തി .പല വകുപ്പുകളിലായി എംപ്ലോയ്മെൻ്റ് എക്സേഞ്ച് വഴി നിയമനം നേടിയ ജീവനക്കാരാണ് സമര രംഗത്തുള്ളത്. ജോലി നഷ്ടപ്പെട്ടാൽ ജീവിതം വഴിമുട്ടുമെന്ന് ജീവനക്കാർ പറയുന്നു.2004 വരെയുള്ള ഭിന്നശേഷിക്കാരെ നേരത്തെ സ്ഥിരപ്പെടുത്തിയിരുന്നു.

2004 മുതൽ 2019 വരെ സർക്കാറിനു കീഴിൽ ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ധർണ നടത്തി…. കളക്‌ട്രേറ്റിനു മുന്നിൽ ധർണ സെക്രട്ടറി മോഹനൻ പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു…..

പല വകുപ്പുകളിലായി എംപ്ലോയി മെൻ്റ് എക്സേഞ്ച് വഴി നിയമനം നേടിയ ജീവനക്കാരാണ് സമര രംഗത്തുള്ളത്. 2004 മുതൽ 2019 വരെ സർക്കാറിനു കീഴിൽ ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരായ ഈ താൽക്കാലിക ജീവനക്കാരെ ഇനിയും സ്ഥിരപ്പെടുത്താൻ മാറിമാറി ഭരിക്കുന്ന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇവർ പറയുന്നത്. 2004 വരെയുള്ള ഭിന്നശേഷിക്കാരെ നേരത്തെ സ്ഥിരപ്പെടുത്തിയിരുന്നു.
ഒരു മാസം 1400 രൂപയാണ് പെൻഷൻ കിട്ടുന്നത്.
വീട്ടിൽ സുഖമില്ലാതെ കിടക്കുന്നവരും മക്കളുടെ പഠനത്തിനും ഈ തുക മതിയാകില്ല. ജോലി നഷ്ടപ്പെട്ടാൽ ജീവിതം വഴിമുട്ടുമെന്ന ആശങ്കയിലാണ് ജീവനക്കാർ ഉള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കലക്ടർക്ക് നിവേദം നൽകിയിട്ടുണ്ട്. ജീവനക്കാരെ ഇനിയും സ്ഥിരപ്പെടുത്താൻ സർക്കാർ ശ്രമിച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റിൽ അനിശ്ചിത കാല സമരം നടത്താനാണ് സംഘടനയുടെ തീരുമാനം.
കൽപ്പറ്റയിൽ നടത്തിയ ധർണ്ണയിൽ മോഹൻദാസ് കാക്കവയൽ, ഹരീഷ് കൽപ്പറ്റ, ഇബ്രാഹി പനമരം ,അനിൽ അമ്പലവയൽ എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *