നീതി യാത്ര വയനാട്ടിൽ : വാളയാർ കേസ് അട്ടിമറിച്ചതും ക്രിമിനൽ കുറ്റമാണന്ന് സി.ആർ. നീലകണ്ഠൻ


Ad
 മാനന്തവാടി: വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുക വഴി സർക്കാരും കുറ്റത്തിൽ പങ്കാളിയാകുകയാണെന്ന് സി.ആർ. നീലകണ്ഠൻ പറഞ്ഞു. വാളയാർ നീതിയാത്രക്ക് മാനന്തവാടിയിൽ നൽകിയ സ്വീകരണച്ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തുയായിരുന്നു അദ്ദേഹം.
സമാപന സമ്മേളനം നഗരസഭ ചെയർ പേഴ്സൺ രത്നവല്ലി ഉൽഘാടനം ചെയ്തു. ചടങ്ങിൽ മുൻമന്ത്രി പി.കെ. ജയലയക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.  ജോൺ, ഫാ.  ബേബി ചാലിൽ,അജി കൊളോണിയ, അഡ്വ. ജവഹർ, പടയൻ അമ്മത്, സിസിലി, സെയ്ത് .അഡ്വ. സിന്ധു സെബാസ്റ്റിൻ,
 തുടങ്ങിയവർ അഭിവാദ്യ പ്രസംഗം നടത്തി.
വാളയാർ അമ്മ മറുപടി പ്രസംഗം നടത്തി
നീതി യാത്രക്ക്  വെള്ളിയാഴ്ച   രാവിലെ 10 മണിക്ക്  സുൽത്താൻ’ ബത്തേരിയിലും 12 മണിക്ക് കൽപറ്റയിലും  ഒരു മണിക്ക് വൈത്തിരിയിലും സ്വീകരണം നൽകും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *