ബഹുനില കെട്ടിടത്തിൽഇടിച്ച് കയറിയ ലോറിയിൽ അമിതഭാരം???


Ad
ന്യൂസ് വയനാട് പ്രതിനിധി
 കൽപറ്റ :വെള്ളാരംകുന്ന് ദേശീയപാതയോരത്ത് ബഹുനില കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയ ലോറി എത്തിയത് അനുവദിക്കപ്പെട്ടതിലും കൂടുതൽ ഭാരവുമായി. നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ചുരത്തിലൂടെ വലിയ വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണമുണ്ട്. രാത്രി പത്തു മുതൽ രവിലെ അഞ്ചുവരെ മാത്രമേ ചരക്കു ലോറികളെ ഇതുവഴി കടത്തിവിടുന്നുള്ളു. ഈസമയം പരമവധി 15 ടൺ ഭാരമുള്ള ചരക്കുലോറികൾക്കും ബസുകൾക്കുമാണ് കടന്നുപോകാൻ അനുമതിയുള്ളത്.
എന്നാൽ ഈ നിയന്ത്രണം കാറ്റിൽപറത്തിയാണ് ചരക്കുലോറികളുടെ രാത്രി സഞ്ചാരം. അമ്പത് ടൺ വരെ ഭാരമുള്ള വാഹനങ്ങൾ ഈ ദിവസങ്ങളിൽ ചുരം കയറി വന്നിട്ടുണ്ട്. ഇത് നിയന്ത്രിക്കാനുള്ള ഉദ്യോഗസ്ഥരെയൊന്നും ഇവിടെ കാണാറില്ല. വാഹനങ്ങളുടെ ഭാരവും ലോഡും പരിശോധിക്കേണ്ടത് ഗതാഗത വകുപ്പാണ്. ചുരം നവീകരണവും ഇടിച്ചിലുമുണ്ടായിട്ടും ആർ.ടി.ഒയുടെയോ എൻഫോഴ്സ്മെൻറിെൻറയോ വാഹനങ്ങളൊന്നും ചുരം ഭാഗത്തു കണ്ടില്ല. കലക്ടർ ഗതാഗത നിയന്ത്രങ്ങൾക്കു ഉത്തരവിടുകയല്ലാതെ അത് പ്രാവർത്തികമാക്കാൻ ആരുമില്ല. നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയ ലോറിയിലെ ലോഡിെൻറ ഭാരവും വേഗതയുമാവാം കെട്ടിടം ചെരിയുന്നതിന് കാരണമായതെന്ന് പറയുന്നു.
ഈ ലോറി എങ്ങിനെയാണ് ചുരം കയറിയത്. ആരാണ് ഇതിനു അനുമതി കൊടുത്തത്? ഈ മാസം 15 വരെയായിരുന്നു വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് കോഴിക്കോട് കലക്ടർ 20 വരെ നീട്ടി. നവീകരണ പ്രവൃത്തികൾക്കിടയിൽ രാത്രി കാലങ്ങളിൽ വൻഭാരമുള്ള ലോറികൾ സഞ്ചരിച്ചതാണ് ചുരം റോഡ് ഇടിയാൻ കാരണമായതും. അപകടമുണ്ടാക്കിയ സിമൻറ് ലോറി അമിത ഭാരം കയറ്റി ചുരത്തിലൂടെ കടന്നു വരാനുണ്ടായ സാഹചര്യത്തെ കുറിച്ചു അന്വേഷിക്കണമെന്നും രാഷ്​ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്നും ലോറി ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് കെ.കെ. ഹംസ ആവശ്യപ്പെട്ടു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *