May 1, 2024

ആരോഗ്യപ്രവർത്തകരെ അപമാനിച്ച സംഭവം ; നടപടി സ്വീകരിക്കണം കെജിഎംഓ

0
ആരോഗ്യപ്രവർത്തകരെ അപമാനിച്ച സംഭവം ; നടപടി സ്വീകരിക്കണം കെജിഎംഓ
കൽപ്പറ്റ ; ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ ഏതാനും സാമൂഹികവിരുദ്ധര്‍ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ വയനാട് ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍  ശക്തമായി പ്രതിഷേധിക്കുന്നു.
തിങ്കളാഴ്ച എസ്.ഡി.എം.എല്‍ എല്‍.പി സ്‌കൂളില്‍  വെച്ച്  നടത്തപ്പെട്ട പ്രവാസികള്‍ക്ക് വേണ്ടിയുള്ള കോവിഡ്  വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നതിനിടയാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ അപമാനിച്ചത്.ഷെഡ്യൂള്‍ ചെയ്യപ്പെട്ട സമയം തെറ്റിച്ച് വാക്‌സിനേഷന്‍ പ്രോഗ്രാമിന് എത്തിയ 4  യുവാക്കളാണ് ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയത്. സംഭവത്തെശക്തമായി  വയനാട് ജില്ലയിലെ പ്രതിഷേധിക്കുന്നതായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍  പറഞ്ഞു.
വാക്‌സിനേഷന്‍ പ്രോഗ്രാം അവസാനിച്ചതിനുശേഷം രണ്ടു വാഹനങ്ങളിലായി സ്ഥലത്തെത്തിയ ഇവര്‍ ആരോഗ്യപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. സ്ത്രീകളായ ആരോഗ്യ പ്രവര്‍ത്തകരുടെ ഫോട്ടോ എടുക്കാനും ഇതിനിടയില്‍ അക്രമികള്‍ ശ്രമിച്ചു. കോവിഡ് കാലഘട്ടത്തില്‍ സ്വന്തം സുരക്ഷയെ പോലും തൃണവല്‍ക്കരിച്ച് ആരോഗ്യപ്രവര്‍ത്തകരും കര്‍മനിരതരാണ്. എന്നാല്‍ സമീപകാലത്ത് സംസ്ഥാനമെമ്പാടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ പതിവായിരിക്കുകയാണ്. അക്രമികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കണമെന്ന് കെജിഎംഒഎ അധികാരികളോട് ആവശ്യപ്പെടുന്നു. ഇത്തരം അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നുള്ളത് ഭരണസംവിധാനത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ് എന്ന് വയനാട് കെജിഎംഒഎ അധികാരികളെ ഓർമപ്പെടുത്തുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *