April 27, 2024

ബാവലി കാട്ടുപാേത്ത് വേട്ട; ക്രിമിനലുകളായ വാവ ഷൗക്കത്തിനും സംഘത്തിനും ഉപഭോക്താക്കളെറേ

0
Img 20210805 Wa0048.jpg
ബാവലി കാട്ടുപാേത്ത് വേട്ട; ക്രിമിനലുകളായ വാവ ഷൗക്കത്തിനും  സംഘത്തിനും ഉപഭോക്താക്കളെറേ 
  
റിപ്പോർട്ട് – അങ്കിത വേണുഗോപാൽ
മാനന്തവാടി: കഴിഞ്ഞ മാസം ബാവലിയിൽ എട്ട് ക്വിൻ്റലോളം വരുന്ന കാട്ടുപോത്തിനെ വെടിവെച്ച് കാെന്ന കേസിലെ ഏഴംഗ സംഘത്തെക്കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചെങ്കിലും പ്രതികളെ പിടികൂടാൻ കഴിയാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ വലയുന്നു. എട്ടംഗ സംഘത്തിലെ ഒരാളെ മാത്രമാണ് ഇതുവരെ പിടിക്കാൻ സാധിച്ചത്. ബാക്കിയുള്ള 7 പേരെ കുറിച്ച് വിവരം ലഭിച്ചെങ്കിലും ഇവരെ പിടികൂടാൻ ഇതുവരെ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. അന്വേഷണം ശക്തമാണെങ്കിലും നാട് വിട്ട പ്രതികൾ എവിടെക്കാണ് പോയത് എന്നതിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല.
വേട്ടക്കിടെ പിടിയിലായ കുപ്പാടിത്തറ നടമ്മൽ തിരുവങ്ങാടൻ മൊയ്തുവിൻ്റെ മൊഴിയിൽ നിന്നാണ് ഒപ്പം വന്ന സംഘത്തെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്. വാവ എന്ന് വിളിക്കുന്ന ഷൗക്കത്ത്, ആഷിഖ്, സിദ്ധീഖ്, അയ്യൂബ്, അനസ്, കുഞ്ഞാവ തുടങ്ങിയവരടങ്ങിയ സംഘമാണ് കാട്ടുപോത്തിനെ വേട്ടയാടിയത് .
പ്രതികൾ പടിഞ്ഞാറത്തറ ,കുപ്പാടിത്തറ നിവാസികളാണ് ഇവരെയാണ് ഇപ്പോൾ പിടിക്കാൻ സാധിക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ വലയുന്നത്. ഇവരുടെ നേത്യത്വത്തിൽ മുൻപും വേട്ട നടന്നിട്ടുണ്ടെന്നും ഇവർക്ക് പല സ്ഥലങ്ങളിലും ഉപഭോക്താക്കൾ ഏറെയുണ്ടെന്നും മാർക്കറ്റുകളിലും ഇവർ അനധികൃതമായി കാട്ടിറച്ചി വിൽപന നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വേട്ട നടത്തിയ കുട്ടു പ്രതികൾ കൊടും ക്രിമിനലുകൾ ആണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. 
സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെടുത്തിരുന്നു. പ്രതികളിൽ ഒരാളുടെ പുതുശേരിയിൽ ഉള്ള ബന്ധുവിന്റെ വീട് മുറ്റത്ത് വാഹനം ഉപേക്ഷിച്ച് രീതിയിലാണ് കണ്ടത്
. ഉപേക്ഷിച്ച വാഹനത്തിന്റെ ഉടമകളും പ്രതികൾ തന്നെയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ബാവലി 58ാം മൈലിലാണ് റോഡരികിൽ എട്ട് വയസ് പ്രായമുള്ള കാട്ട്പോത്തിനെ വെടിവെച്ച് കൊന്നത്. ജില്ലയിലെ പ്രമുഖരുടെ വീട്ടിൽ ഇറച്ചി വിൽപ്പന നടത്തിയതായും ഇപ്പോൾ സൂചനയുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *