April 27, 2024

മാനന്തവാടി ക്ഷീരസംഘം ക്ഷേമനിധി അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു

0
Img 20210826 Wa0037.jpg
മാനന്തവാടി ക്ഷീരസംഘം
ക്ഷേമനിധി അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു
മാനന്തവാടി : സംസ്ഥാന ഗവൺമെന്റ് 100 ദിന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മുഴുവൻ ക്ഷീര കർഷകർക്കും ക്ഷേമനിധി അംഗത്വം ക്യാമ്പയിന് മാനന്തവാടി ക്ഷീരസംഘത്തിൽ തുടക്കം കുറിച്ചു. ക്ഷീരകർഷകർക്ക് നിരവധിയായ ആനുകൂല്യങ്ങളാണ് ക്ഷേമനിധി ബോഡ് വഴി നൽകുന്നത്. 18 വയസ് പൂർത്തിയായ പ്രതിവർഷം 500 ലിറ്റർ പാൽ അളക്കുന്ന കർഷകർക്ക് അംഗത്വത്തിന് അർഹതയുണ്ട്. അംഗത്വമെടുത്ത ശേഷം 5 വർഷം പാൽ അളന്നാൽ 60 വയസ് പൂർത്തിയായാൽ സർക്കാർ ധനസഹായത്തോട് കൂടി 1600 രൂപ പെൻഷൻ ലഭിക്കും. പെൻഷണർ മരണപ്പെട്ടാൽ അനന്തരാവകാശികൾക്ക് 550 രൂപ കുടുംബ പെൻഷൻ ലഭിക്കും. കൂടാതെ ക്ഷേമനിധി അംഗങ്ങളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം , ക്ഷേമനിധി അംഗം മരണപ്പെട്ടാൽ മരണാനന്തര ചടങ്ങിന് ധനസഹായം, ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം, സംസ്ഥാന ജില്ലാ തലങ്ങളിൽ മികച്ച ക്ഷീര കർഷകന് അവാർഡ് , അപകടങ്ങൾ , മാരക അസുഖങ്ങൾ എന്നിവയ്ക്കായി സമഗ്ര സാമൂഹ്യ സുരക്ഷാ പദ്ധതി എന്നിവയെല്ലാം നടപ്പാക്കി വരുന്നു. കൂടാതെ അംഗം കോവിഡ് ബാധിച്ചാൽ 5000 രൂപ ധനസഹായവും ലഭ്യമാവും.
മാനന്തവാടി സംഘം തലത്തിൽ ക്ഷേമനിധി അംഗത്വം ചേർക്കുന്നതിന്റെ ഉദ്ഘാടനം മാനന്തവാടി ഡയറി എക്സ്റ്റൻഷൻ ഓഫീസർ നിഷാദ് വി.കെ. നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.ടി. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർമാരായ ബിജു അമ്പിത്തറ , ഷിബു മടയത്തറ, സി.സി. രാമൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം.എസ് മഞ്ജുഷ സ്വാഗതവും ഷംസീറ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *