April 27, 2024

കോവിഡ് പ്രതിസന്ധി ;വഴിമുട്ടി കലാകാരന്മാർ

0
Img 20210826 Wa0050.jpg
കോവിഡ് പ്രതിസന്ധി ;വഴിമുട്ടി കലാകാരന്മാർ
റിപ്പോർട്ട്‌ – അങ്കിത വേണുഗോപാൽ
 മാനന്തവാടി:രണ്ട്  വർഷത്തിലധികമായി തുടർന്നുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി പിടിച്ചു കുലുക്കിയത് ജില്ലയിലെ വിവിധ മേഖലയിലെ കലാകാരന്മാരെയാണ്. കലകൊണ്ട് ജീവിതം നയിക്കുന്ന സ്റ്റേജ് ആർട്ടിസ്റ്റുകൾ, മേക്കപ്പ് ആർട്ടിസ്റ്റുകൾ, സംഗീത അധ്യാപകർ, നൃത്ത അധ്യാപകർ, വാദ്യോപകരണ മേഖല തുടങ്ങി ധാരാളം കലാകാരന്മാരുണ്ട് ജില്ലയുടെ വിവിധ കോണുകളിൽ.
ലോക്ക് ഡൗൺ രണ്ട് വർഷം  കടന്നതോടെ കലാ പഠനകേന്ദ്രങ്ങളും അരങ്ങുതകർക്കുന്ന അഭിനേതാക്കളും അന്നന്നേക്കുള്ള വരുമാനം കണ്ടെത്തിയ നിത്യവൃത്തിക്കുള്ള മാർഗമാണ് നിലച്ചത്. ഒട്ടുമിക്ക കലാകാരന്മാർക്കും അവരുടെ കലയല്ലാതെ  മറ്റൊരു തൊഴിലും വശമില്ലാത്തതിനാൽ ഒട്ടുമിക്ക കലാകാരന്മാരുടെയും വീട് ഇന്ന് അർദ്ധ പട്ടിണിയിലാണ്. പൊതുവേ കലാകാരന്മാർ മറ്റുള്ളവരെ അപേക്ഷിച്ച് സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരാണ്.
 ഉത്സവ സീസണുകൾ, ഓഫ്‌ലൈൻ ക്ലാസുകൾ ഒന്നും തന്നെ ഇപ്പോൾ നടക്കുന്നില്ല അതുകൊണ്ട് തന്നെ വരുമാനവും തുച്ഛമാണ്. ചിലർ ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന ഉണ്ടെങ്കിലും സാമ്പത്തിക പ്രയാസം തന്നെയാണ് ഫലം. എന്നാൽ അരങ്ങൊഴിഞ്ഞ അടുക്കളയിലെ അരങ്ങിലേക്ക് എത്താൻ വിശപ്പടക്കാൻ പ്രയാസപ്പെടുകയാണ് ഒട്ടു മിക്ക കലാകാരന്മാരും.
 ഇനിയെങ്കിലും ഇതിനൊരു പരിഹാരമാർഗം സർക്കാർ സ്വീകരിക്കണമെന്നും കലാകാരന്മാർക്ക് അവകാശപ്പെട്ട പരിഗണന സർക്കാർ നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *