നാനോ സംരംഭകർക്ക് മാർജിൻ മണി സഹായ പദ്ധതിയുമായി വ്യവസായ വകുപ്പ്

കൽപ്പറ്റ.
പുതുതായി തുടങ്ങുന്ന നാനോ വ്യവസായ സംരംഭകർക്ക് പ്രോത്സാഹന ധനസഹായവുമായി വ്യവസായ വകുപ്പ്.
സംസ്ഥാനത്ത് 250 ലക്ഷം രുപ ധനസഹായ പദ്ധതിക്കാണ് അംഗീകാരമായിരിക്കുന്നത്
സ്ഥിര മൂലധനവും പ്രാഥമീക മൂലധനവും ചേർന്ന് 10 ലക്ഷം മുതൽ മുടക്ക് വരുന്ന പദ്ധതികൾക്കാണ് സഹായ ധനം ലഭിക്കുക. സ്ത്രീ സംരംഭകർ, ഭിന്നശേഷിക്കാർ, എക്സ് സർവ്വീസ്മേൻ ,പട്ടികജാതി,
പട്ടിക വർഗ്ഗ വിഭാഗക്കാർ പദ്ധതിയിൽ പ്രത്യേക പരിഗണനയുണ്ട്. ഈ പദ്ധതി പ്രകാരം പരമാവധി
ധനസഹായ 4 ലക്ഷം രൂപയായിരിക്കും. സംരംഭകരുടെ വിഹിതം പദ്ധതി ചിലവിൻ്റെ 30 ശതമാനം ഉണ്ടായിരിക്കണം.
ഈ പദ്ധതിയുടെ
കൂടുതൽ വിശദ വിവരങ്ങൾക്ക് ,ജില്ലാ
വ്യവസായ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം.
04936 202485 .



Leave a Reply