April 28, 2024

ഓർമ്മയായത് രാഷ്ട്രിയ, സാമൂഹിക ,വ്യാപാര മേഖലയിലെ പ്രമുഖനും ജീവകാരുണ്യ പ്രവർത്തനത്തിലെ അമരക്കാരനും

0
Collagemaker 20211031 0649347462.jpg
സ്വന്തം ലേഖകൻ/
മാനന്തവാടിഃ വയനാട്ടിലെ ജീവ കാരുണ്യ സംരംഭങ്ങളുടെ സാരഥിയും സാമൂഹിക പ്രവര്‍ത്തകനും ബ്ലോക്ക് പഞ്ചായത്ത് മുന്‍ ഉപാധ്യക്ഷനുമായിരുന്ന വെള്ളമുണ്ട കെെപ്പാണി ഇബ്റാഹീം  (55) ബാംഗ്ലൂരിൽ നിര്യാതനായി.
പുലര്‍ച്ചെ മൂന്നിനായിരുന്നു. അന്ത്യം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം രാത്രിയോടെ നാട്ടിലെത്തിച്ച് പഴഞ്ചന ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിക്കും.
ഭാര്യഃ മെെമൂന. മക്കള്‍ഃ ഷമീന,ഷഫീന,ഷബ്ന.
മരുമക്കള്‍ഃ ഷംസീര്‍ വാണിമേല്‍, ഇജാസ് നരിക്കുനി,ജാവേദ് സുല്‍ത്താന്‍ ബത്തേരി.
പരേതനായ കെെപ്പാണി ആലിഹാജിയുടെ മകനാണ്. മാതാവ് ആമിന.
സഹോദരങ്ങള്‍ഃ മമ്മൂട്ടി, യൂസഫ്,ഉമര്‍,സുലെെമാന്‍, ഫാത്തിമ, ആസ്യ, സുലെെഖ.
കെഎസ് യു യൂണിവേഴ്സിറ്റിയൂണിയന്‍ കൗണ്‍സിലര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, കോണ്‍. എസ് ജില്ലാ പ്രസിഡന്‍റ്, ഡിഐസി ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.2010 ല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്‍റായിരുന്നു. അടുത്തിടെ മുസ്ലിം ലീഗില്‍ ചേര്‍ന്നു.
വെള്ളമുണ്ട അല്‍കറാമ ഡയാലിസിസ് സെന്‍റര്‍ ചെയര്‍മാന്‍,നല്ലൂര്‍ നാട് സിഎച്ച് സെന്‍റര്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മാനന്തവാടി ബാഫഖി ഹോം അടക്കമുള്ള  വയനാട്ടിലെ ഒട്ടേറെ ജീവ കാരുണ്യ സൗരംഭങ്ങളുടെ നേതൃ രംഗത്ത് സജീവമായിരുന്നു. നിര്‍ദ്ധന യുവതികളുടെ സമൂഹ വിവാഹമടക്കം നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. മാനന്തവാടി സ്പന്ദനം ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *