April 28, 2024

ഭാരതീയ ചികിത്സാ വകുപ്പിന്റെ കിരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

0
Img 20211031 080132.jpg
 
ഭാരതീയ ചികിത്സാ വകുപ്പ് സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുളള രോഗപ്രതിരോധ പദ്ധതി 'കിരണ'ത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രകാശനവും  ജില്ലാ കളക്ടര്‍ എ. ഗീത  നിര്‍വ്വഹിച്ചു. ജില്ലയിലെ 400 ഓളം വരുന്ന സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കുന്ന ഔഷധങ്ങളും, ക്ലീനിംഗിന് ശേഷം അണുനശീകരണത്തിനായി ഉപയോഗിക്കുന്ന ധൂപചൂര്‍ണ്ണവുമാണ് പ്രധാനമായും സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതെന്ന് ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ആര്‍ ബിന്ദു പറഞ്ഞു. കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി കോവിഡ് പ്രതിരോധത്തില്‍ അവലംബിക്കാവുന്ന ആയുര്‍വേദ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും, രോഗബാധ ഉണ്ടാകുന്ന പക്ഷം സ്വീകരിക്കേണ്ട കരുതല്‍ നടപടികളെ ക്കുറിച്ചുമുള്ള  ബോധവല്‍ക്കരണ ക്ലാസ്സും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ പദ്ധതിയുടെ ഭാഗമായി നല്‍കുന്നുണ്ട്. ചടങ്ങില്‍  സീനിയര്‍ സൂപ്രണ്ട് എം.എസ് വിനോദ്, നോഡല്‍ ഓഫീസര്‍ ഡോ. ടി.എന്‍ ഹരിശങ്കര്‍ തുടങ്ങിയവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *