മാനന്തവാടി – കല്ലോടി – പുതുശ്ശേരി – മക്കിയാട് റൂട്ടിൽ കെ.എസ്.ആർ ടി സി.ബസ്സ് ട്രിപ്പുകൾ വെട്ടി കുറച്ച നടപടി;കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നിവേദനം നൽകി

അടുത്ത കാലത്തായി കല്ലോടി – പുതുശ്ശേരി മക്കിയാട് – റൂട്ടിൽ യാതൊരു കാരണവും ഇല്ലാതെ ഏതാണ്ട് മുക്കാൽ ഭാഗം സർവ്വീ സുകളും വെട്ടിക്കുറച്ച അധികൃതരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ജനദ്രോഹപരമാണെന്നും സ്കൂൾ തുറക്കുന്നതോടെ സർവ്വീസുകൾ പൂർണ്ണമായി പുനരരാംഭിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ആൻ്റണിയുടെ നേതൃത്വത്തിൽ മാനന്തവാടി നിയോജക മണ്ഡലം എം എൽ .എ ഒ.ആർ കേളു ,ജില്ലാ കലക്ടർ, എ റ്റി ഒ തുടങ്ങിയവർക്കു നിവേദനം നൽകി.ഒമ്പത് ബസ്സുകൾ സർവീസു നടത്തിയിരുന്ന റൂട്ടിൽ ഇപ്പോൾ രണ്ട് ബസ്സുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ചില ബാഹ്യശക്തികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് നിരവധി സർവ്വീസുകൾ വെട്ടിക്കുറച്ചത് എന്ന പരാതി ഉയർന്നിട്ടുണ്ട്.മാനന്തവാടി- കല്ലോടി – നിരവിൽപ്പുഴ റോഡ് മികച്ച രീതിയിൽ നവീകരിച്ച സാഹചര്യത്തിൽ ഈ റൂട്ടിൽ കോഴിക്കോട്ടേക്ക് കൂടുതൽ ട്രിപ്പുകൾ ആരംഭിക്കുവാൻ മാസങ്ങളായി ജനങ്ങൾ എം.എൽ.എയ്ക്ക് നിവേദനം നൽ
കി കാത്തിരിക്കുകയാണ്. രാവിലെ കോഴിക്കോട് നിന്ന് കല്ലോടി വഴി ഉണ്ടായിരുന്ന സർവ്വീസ് വെള്ളമുണ്ട വഴി മാനന്തവാടിക്ക് തിരിച്ച വിട്ട നടപടിയും പിൻവലിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഉച്ചക്ക് ശേഷം മാനന്തവാടിയിൽ നിന്ന് കല്ലോടി – കുറ്റ്യാടി വഴി പേരാമ്പ്രയ്ക്ക് നടത്തിയിരുന്ന സർവീസും നിലച്ചിരിക്കു കയാണ്. സ്കൂളുകൾ തുറക്കുന്നതോടെ മുഴുവൻ സർവ്വീസുക ളും തുടങ്ങുവാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ജിനിഷ് എളമ്പാശ്ശേരി, കേരളാ യൂത്ത് ഫ്രണ്ട് വയനാട് ജില്ലാ സെക്രട്ടറി സിബി ജോൺ, എ.ജെ ചാക്കോ, ജോസ് എ.പി,ബിനോയി ജോസഫ്, ജോയ് പുതുപ്പള്ളി,ബിജു പി.ജെ. തുടങ്ങിയവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.



Leave a Reply