April 28, 2024

മേപ്പാടി ചൂരല്‍മല റോഡ്: വികസനത്തിന് വഴി തെളിയുന്നു. സ്ഥലം വിട്ടുനല്‍കാന്‍ സമ്മതമറിയിച്ച് തോട്ടമുടമകള്‍

0
Img 20211023 Wa0028.jpg
കല്‍പ്പറ്റ: മേപ്പാടി ചൂരല്‍മല റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടം ഉടമകളുടെയും, ഉദ്യോഗസ്ഥരുടെയും യോഗം അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ ചേര്‍ന്നു. റോഡുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിരുന്നു യോഗം. പോഡാര്‍ പ്ലാന്റേഷനും, എ വി ടിയും സ്ഥലം റോഡ് വികസനത്തിനായി വിട്ടുതരാമെന്ന് യോഗത്തെ അറിയിച്ചു. ഹാരിസണ്‍ മലയാളം സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ബോര്‍ഡ് കൂടി ഉചിതമായ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 17ന് റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മന്ത്രിയുള്‍പ്പെടെ പങ്കെടുത്ത യോഗം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ തോട്ടം ഉടമകള്‍, ഉദ്യോഗസ്ഥര്‍, കരാറുകാരന്റെ പ്രതിനിധി എന്നിവര്‍ പങ്കെടുത്ത യോഗം നടന്നത്. റോഡ് വികസനം വൈകുന്നത് ഒഴിവാക്കുന്നതിനായി നിലവിലുള്ള കരാറുകാരന്‍ തന്നെ റോഡിന്റെ ബാക്കിയുള്ള പ്രവൃത്തി നടത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാകലക്ടര്‍ എ ഗീത, എ ഡി എം ഷാജു എന്‍.ഐ, ഫിനാന്‍സ് ഒഫീസര്‍ ദിനേശന്‍ ഇ.കെ, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി കെ പ്രസാദ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമനരമേശ്, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ കെ റഫീഖ്, പി ഡബ്ല്യു ഡി അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ നിധീഷ് ലക്ഷ്മണന്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഷാനിത് പി എം, അസി. എന്‍ജിനീയര്‍ ജിതിന്‍ എം, എച്ച് എം എല്‍ ജനറല്‍ മാനേജര്‍ ബെനില്‍ ജോണ്‍, മാനേജര്‍ അജേഷ് വിശ്വനാഥന്‍, എ വി ടി പ്ലാന്റേഷന്‍ പ്രതിനിധി ബി എം ഉത്തപ്പ, റിപ്പണ്‍ എസ്റ്റേറ്റ് ബിജു, എന്‍ വി ആലി തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *