ക്രിയാത്മകമായ നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി ”ധ്വനി” പരാതിപ്പെട്ടികൾ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: സർക്കാർ ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ജനപക്ഷവും കാര്യക്ഷമവുമായ സിവിൽ സർവ്വീസ് ഉറപ്പു വരുത്താനുമായി ക്രിയാത്മകമായ നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിൻ്റ് കൗൺസിൽ സംസ്ഥാനത്തെ പ്രമുഖ ഓഫീസ് കോംപ്ലക്സുകളിൽ ''ധ്വനി'' എന്ന് നാമകരണം ചെയ്തു കൊണ്ട് സ്ഥാപിക്കുന്ന പരാതിപ്പെട്ടികളുടെ ഉദ്ഘാടനം വയനാട് ജില്ലയിൽ നടത്തി.
കൽപ്പറ്റ സിവിൽ സ്‌റ്റേഷനിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ.സുധാകരൻ നിർവ്വഹിച്ചു.
ഓഫീസുകളെകുറിച്ചും ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ചുമുള്ള ആക്ഷേപങ്ങളും നിർദ്ദേശങ്ങളും മറ്റ് പൊതു പരാതികളും സ്വീകരിച്ച് ഉചിതമായ പരിഹാരങ്ങൾക്കായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നത്.
ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ.എ.പ്രേംജിത്ത്, ജില്ലാ പ്രസിഡണ്ട് എം.പി.ജയപ്രകാശ്, സി.എം.രേഖ, ലിതിൻ ജോസഫ്, കെ.വി.ബാബുരാജ് പി.കെ. വിജയൻ, എൻ.റ്റി സന്തോഷ്, ആർ.ശ്രീനു എന്നിവർ സംസാരിച്ചു.



Leave a Reply