യുവ തലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാൻ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിച്ച് തുടങ്ങി

കൽപ്പറ്റ :പുതു തലമുറയിലെ യുവതികളെ കുടുംബശ്രി സംവിധാനത്തിന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കുടുംബശ്രി ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിച്ച് തുടങ്ങി.യുവതികളുടെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക ഇടപെടലുകൾ പ്രദേശികമായി രൂപപെടുത്തുക എന്നതാണ് കുടുംബശ്രി ഓക്‌സിലറി ഗ്രൂപ്പുകളെ കൊണ്ട് ഉദ്ദേശിക്കുന്നത്.ജില്ലയിലെ ആദ്യത്തെ ഓക്‌സിലറി ഗ്രൂപ്പ് കൽപ്പറ്റ നഗരസഭയിൽ രൂപീകൃതമായി.ഗ്രൂപ്പിന്റെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അജിത. കെ അധ്യക്ഷത വഹിച്ചു. ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സാ ജിത. പി മുഖ്യ പ്രഭാഷണം നടത്തി, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ന്മാരായ അഡ്വ . ടി. ജെ ഐസക്, അഡ്വ .എ. പി മുസ്തഫ,ജൈന ജോയ്, സരോജിനി ഓടമ്പത്ത്, ശിവരാമന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രെട്ടറി കെ ജി രവീന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സത്യന്‍. കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സിഡി എസ് ചെര്‍പേഴ്‌സണ്‍ സഫിയ അസീസ് നന്ദി അറിയിച്ചു



Leave a Reply