ലഹരിക്കെതിരെയുള്ള സന്ദേശം പകർന്ന് ഗാന്ധിജിയുടെ 152-ാം ജന്മദിനത്തെ അനുസ്മരിച്ച് 152 ദീപം തെളിയിക്കൽ ചടങ്ങ് നടത്തി

കൽപ്പറ്റ: ഗാന്ധി ജയന്തി മാസാചരണ ചടങ്ങുകളുടെ സമാപനത്തിന്റെ ഭാഗമായി കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ വച്ചു എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശം നൽകിക്കൊണ്ട് ഗാന്ധിജിയുടെ 152-ാം ജന്മദിനത്തെ അനുസ്മരിച്ച് 152 ദീപം തെളിയിച്ചു കൊണ്ട് ദീപം തെളിയിക്കൽ ചടങ്ങ് നടത്തി. ചടങ്ങ് ബഹു. കൽപ്പറ്റ MLA ടി.സിദ്ധിഖ് അവർകൾ ഉത്ഘാടനം ചെയ്തു. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. പി അനൂപ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. കൽപ്പറ്റ എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. ബാബുരാജ് ചടങ്ങിന് മേൽനോട്ടം വഹിച്ചു. ചടങ്ങ് 6 pm നു ആരംഭിച്ച് 7 pm നു അവസാനിച്ചു. വൈത്തിരി താലൂക് എക്സ്സൈസ് വിമുക്തി കോഡിനേറ്റർ സി. ഇ. ഒ. സുഷദ് , കൽപ്പറ്റ എക്സൈസ് റേഞ്ച്, സർക്കിൾ ഓഫീസുകളിലെ മുഴുവൻ ജീവനക്കാരും, മുട്ടിൽ ഡബ്ല്യു എം ഒ സ്കൂളിലെ എൻ എസ് എസ് സംഘടനാംഘങ്ങളും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.



Leave a Reply