May 7, 2024

മെഡിക്കൽ കോളേജ് അംഗീകാരം ലഭിച്ചാലും പഠനം നടത്താൻ തടസമായി നേഴ്സിംഗ് കോളേജ് കെട്ടിടം:കെട്ടിടം അൺഫിറ്റെന്ന് പൊതു മരാമത്ത് കെട്ടിടം വിഭാഗം എൻജിനിയറുടെ റിപ്പോർട്ട്

0
Img 20211031 131523.jpg
മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ അംഗീകാരം ലഭിച്ചാൽ നിലവിൽ പഠനം നടത്താൻ നിശ്ചയിച്ച നഴ്സിംഗ് കോളേജ് കെട്ടിടം അൺഫിറ്റെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനീയറുടെ റിപ്പോർട്ട്.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിച്ചാലും പഠനം തുടങ്ങാൻ മറ്റ് മാർഗ്ഗങ്ങൾ നോക്കേണ്ട അവസ്ഥ. എം.ബി.ബി.എസ് അഡ്മിഷൻ ആരംഭിച്ചാൽ പഠനം നടത്താൻ നിശ്ചയിച്ചത് നിലവിലെ നഴ്സിംഗ് കോളേജ് കെട്ടിടത്തിൽ. എന്നാൽ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തി സാക്ഷ്യപ്പെടുത്തേണ്ടത് പൊതുമരാമത്ത് വകുപ്പും. 
വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി സാക്ഷ്യപ്പെടുത്തിയതാകട്ടെ കെട്ടിടം സുരക്ഷിതമല്ലെന്ന അൺഫിറ്റ് സർട്ടിഫിക്കറ്റും.
കെട്ടിടത്തിൻ്റെ മുൻഭാഗം ആറ് മീറ്റർ ഉയരത്തിൽ നിന്നും വൻ
തോതിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണുള്ളത്.ഏത് സമയത്തും വൻ അപകടമുണ്ടാവാനിടയുണ്ട്.
പുറക് വശത്തെ സംരക്ഷണ ഭിത്തി കെട്ടാത്തതും അപകട ഭീഷണി ഉയർത്തുന്നുണ്ട് 
ഇതോട ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിച്ചാൽ പോലും പഠനം നടത്താൻ മറ്റെതെങ്കിലും കെട്ടിടം നോക്കേണ്ട അവസ്ഥയാണ്
ഇത് മെഡിക്കൽ കോളേജിനെ സംബന്ധിച്ച് ഒരു കീറാമുട്ടിയാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *