May 17, 2024

പ്രതീക്ഷകൾ നഷ്ടപ്പെട്ട ചുള്ളിക്കാട്

0
Img 20220127 091526.jpg
റിപ്പോർട്ട് 
 ദീപാ ഷാജി പുൽപള്ളി.
 
പുൽപ്പള്ളി:  പുൽപ്പള്ളിയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ ഗോത്രസമൂഹമായ   വെള്ള കുറുമ സമുദായക്കാർ  താമസിക്കുന്ന പ്രദേശമാണ് കണ്ടാമല.
 60 – വർഷമായി, പൂർവികരായി കണ്ടാമല നിവാസികൾ  കൃഷിചെയ്ത് ഉപജീവനം നടത്തി വന്നിരുന്ന  പ്രദേശമായിരുന്നു  ചുള്ളിക്കാട്.
പ്രധാനമായും ഇവരുടെ പൂർവികർ 60 – ഏക്കറിൽ  വയൽ കൃഷി ചുള്ളി കാട്ടിൽ ചെയ്തു വന്നിരുന്നു. 
 പുതിയതലമുറയും ചുള്ളി കാട്ടിൽ കൃഷിയിറക്കി ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നു.
എന്നാലിപ്പോൾ  വന്യമൃഗങ്ങളുടെ ഇങ്ങോട്ടുള്ള കൂട്ട പലായനം  കൃഷിയെ അസാധ്യമാക്കി. ഈ ഗോത്ര സമൂഹത്തിൻ്റെ അതിജീവനം തന്നെ അസാധ്യമായി.
ഈ 60 – ഏക്കർ വയൽ കൃഷിചെയ്യാതെ അഞ്ച് വർഷത്തോളമായി കൃഷിയില്ലാതെ കിടക്കുകയാണ്.
 കണ്ടാമല ഇന്ന് വികസനപാതയിൽ ആണെങ്കിലും, വന്യമൃഗശല്യ ത്താൽ ചുള്ളി കാട്ടിൽ കൃഷി എടുക്കാൻ സാധിക്കാതെ യിരിക്കുന്ന അവസ്ഥ  ഗോത്ര ജനതയെ സംബന്ധിച്ച് ഏറെ ദുഃഖകരമാണ്.
 ചുള്ളി കാട്ടിൽ ഇപ്പോൾ കാടിന്റെ ഉൾവശത്ത് എത്തിപ്പെടാൻ നല്ല റോഡും, വൈദ്യുതി സൗകര്യങ്ങളും  ലഭിച്ചിട്ടുണ്ട്.
എന്നാൽ 60 – ഏക്കർ വയൽ പൂർണമായും കൃഷി എടുക്കാൻ സാധിക്കാത്തതിൽ കണ്ടാ മലയിലെ  ജനങ്ങളും പ്രത്യേകിച്ച്, പഴയ തലമുറയിൽ പെടുന്ന പാപ്പാത്തി മൂപ്പത്തിയും, പതി  മൂപ്പത്തിയും ഏറെ ദുഃഖത്തോടെ ഇപ്പോഴത്തെ അവസ്ഥാ വിശേഷം പറഞ്ഞു. 
 ചുള്ളി കാട്ടിൽ എട്ട് കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്നുണ്ട്.
 ബാക്കിയുള്ള കുടുംബാംഗങ്ങൾ കണ്ടാ മലയിലാണ് താമസിക്കുന്നത്.
 ചുള്ളിക്കാട് സർക്കാർ  ഏറ്റെടുത്ത്  അവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് 
പുനരധിവാസത്തിന്  സ്ഥലം നൽകി ഇക്കോ  ടൂറിസത്തിന് സാധ്യതയുള്ള മേഖലയായി  ഉയർത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
ടൂറിസം മാത്രമേ ചുള്ളി കാട്ടിൽ ഇനി ഫലവത്താവുകയുള്ളൂ.
 ചുള്ളി കാട്ടിലെ കൃഷി കണ്ടാ മല നിവാസികൾക്ക് ഇനി സ്വപ്നം മാത്രം.
 ഈ അവസരത്തിൽ 
വനം വകുപ്പിനെയും 
സർക്കാരിനെയുംയാണ്  
ഞങ്ങളെ സംബസിച്ചിടത്തോളം 
ഇനി പ്രതീക്ഷ എന്ന്
ഗ്രാമ വാസികൾ പറഞ്ഞു.
 
  പ്രതീക്ഷകൾക്ക് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നു തന്നെയാണ്  കണ്ടാമലക്കാർ പ്രതീക്ഷിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *