April 30, 2024

കെയര്‍ ഹോം; 14 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങി

0


 പ്രളയാനന്തര പുനരധിവാസത്തിന് അടിത്തറയേകി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയില്‍ വൈത്തിരി താലൂക്കിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. കല്‍പ്പറ്റ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പണി പൂര്‍ത്തീകരിച്ച 14 വീടുകളുടെ താക്കോലാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. വൈത്തിരി താലൂക്കില്‍ 34 വീടുകളും മാനന്തവാടി താലൂക്കില്‍ 43 വീടുകളും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 7 വീടുകളുമടക്കം ജില്ലയില്‍ 84 വീടുകളാണ് കെയര്‍ ഹോം പദ്ധതി വഴി സഹകരണ വകുപ്പ് നിര്‍മിച്ചു നല്‍കുന്നത്. അഞ്ചു ലക്ഷം രൂപ ചെലവില്‍ 500 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീടുകള്‍. 
വൈത്തിരി താലൂക്കില്‍ 16 വീടുകള്‍ നേരത്തെ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. നാലു വീടുകളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. അവസാനഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ അവസാനത്തോടെ അവയും ഗുണഭോക്താക്കള്‍ക്ക് കൈമാറും. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ പി.റഹീം ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിവിധ സഹകരണ ബാങ്ക് പ്രതിനിധികളായ കെ.സുഗതന്‍, കെ.വി വേലായുധന്‍, ഗോപിനാഥന്‍, പി.അബു, കെ.സച്ചിദാനന്ദന്‍, പത്മനാഭന്‍, സുരേഷ് ബാബു, വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ് തിണ്ടുമ്മല്‍, കെയര്‍ ഹോം ഗുണഭോക്താക്കള്‍, സഹകരണ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.     
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *