April 26, 2024

ഓണത്തിന് ഒരു മുറം പച്ചക്കറി : ജില്ലാതല ഉദ്ഘാടനം നാളെ

0


       ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ  (ജൂണ്‍ 7) രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്യും.  പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീന്‍ മൗണ്ട് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഓണത്തിന് ആവശ്യമായ പച്ചക്കറികള്‍ വിഷരഹിതമായി ഉത്പാദിപ്പിക്കുന്നതിന് വീട്ടുകൂട്ടങ്ങളെ പ്രാപ്തമാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഉദ്ഘാടനവും നടക്കും.പച്ചപ്പ് പദ്ധതി ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ഹരിത കേരള മിഷന്റെയും സഹകരണത്തോടെ പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് സുജലം…സുഫലം… എന്ന മുദ്രാവാക്യവുമായി പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നത്. ജില്ലയില്‍ 10 രൂപ വിലയുള്ള 59000 പച്ചക്കറി വിത്ത് പാക്കറ്റുകള്‍ കര്‍ഷകര്‍ക്കും 1,51,000 വിത്ത് പാക്കറ്റുകള്‍ വിദ്യാലയങ്ങള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്കും 10,000 പാക്കറ്റുകള്‍ എന്‍.ജി.ഒകള്‍ വഴി കൂട്ടായ്മകള്‍ക്കും വിതരണം ചെയ്യും. കൂടാതെ ജില്ലയില്‍ എഴുപത് ലക്ഷം പച്ചക്കറികളും 2000  രൂപ വിലയുള്ള 25 ഗ്രോബാഗുകള്‍ അടങ്ങിയ ആയിരം യൂണിറ്റുകളും  ചെറിയ തുക ഈടാക്കി കര്‍ഷകര്‍ക്കു നല്‍കും. പച്ചക്കറി വികസന പദ്ധതിക്കായി ജില്ലയില്‍ മാത്രം 3.10 കോടി രൂപ ചിലവഴിക്കും. ജില്ലയിലെ 70  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിത്തോട്ടം നടപ്പാക്കും.പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് എം.ടി നൗഷാദ് അധ്യക്ഷത വഹിക്കും. കൃഷി അസി. ഡയറക്ടര്‍ കെ.മമ്മൂട്ടി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *