April 30, 2024

വിധികർത്താക്കൾ എത്താൻ വൈകി: മത്സരാർത്ഥികളായ വിദ്യാർത്ഥികൾ ഇരുന്നു വലഞ്ഞു.

0
Img 20191031 Wa0297.jpg
വിധികർത്താക്കൾ എത്താൻ വൈകി മത്സരാർത്ഥികളായ വിദ്യാർത്ഥികൾ ഇരുന്നു വലഞ്ഞു.ഒപ്പം രക്ഷിതാക്കളും. വേദി രണ്ട് നിശാഗന്ധിയിൽ 9.30 ന് തുടങ്ങേണ്ട ഹൈസ്കൂൾ വിഭാഗം ഭരതനാട്യം നടന്നത് ഉച്ചക്ക് 12.30ന്. പ്രതികൂല കാലാവസ്ഥയിലും നന്നായി നടക്കുന്ന കലോത്സവത്തിലെ ഒന്നാം ദിനത്തിലെ കല്ലുകടിയായി മാറി വിധികർത്താക്കൾ എത്താൻ വൈകിയത്.
കലോത്സവത്തിലെ മറ്റ് വേദികൾ നിശ്ചയിച്ച സമയങ്ങളിൽ മത്സരങ്ങൾ നടന്നപ്പോൾ പ്രധാന വേദികളായ ഒന്നും, രണ്ടും വേദികളിലെ മത്സരങ്ങൾ നടന്നത് മണിക്കൂറുകൾ വൈകി. അതു കൊണ്ട് തന്നെ മത്സരാർത്ഥികളായ വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ബുദ്ധിമുട്ടിലുമായി.രണ്ടാം വേദിയായ നിശാഗന്ധിയിൽ 9.30 ന് നടക്കേണ്ട മത്സരം നടന്നത് 12.30ന് ഒന്നാം വേദിയായ തുളസിയിൽ 11.15. നടക്കേണ്ട നാടോടി നൃത്തം ഒരു മണിക്കൂർ വൈകുകയും ഒപ്പം രണ്ടാം വേദിയിലേക്ക് മാറ്റുകയും ചെയ്തു.ഇത് മത്സരാർത്ഥികളെ മാത്രമല്ല രക്ഷിതാക്കളെയും ഏറെ ബുദ്ധിമുട്ടിലാക്കി.
എന്നാൽ വിധികർത്താക്കൾ വരുന്ന വാഹനം ഗതാഗതക്കുരുക്കിൽ അകപ്പെട്ടതാണ് എത്താൻ വൈകിയതെന്നാണ് സംഘാടകരുടെ ഭാഷ്യം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *