April 30, 2024

കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും യു.ഡി.എഫ്.

0
Img 20200304 Wa0043.jpg
മേപ്പാടി: പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട കുടുംബത്തിന്  വീടോ, അടിയന്തിര ധനസഹായമായ പതിനായിരം രൂപയോ ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ്  ആത്മഹത്യ ചെയ്ത കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും മേപ്പാടി ഗ്രാമ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ ടി. ഹംസ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു.  കെ.എല്‍ പൗലോസ്, പി.പി. ആലി,, കെ. ഹാരിസ്, ജാസര്‍ പാലക്കല്‍, എന്‍ വേണുമാസ്റ്റര്‍, ഗോകുല്‍ദാസ് കോട്ടയില്‍, സി.ടി. ഹുനൈസ്, രാംകുമാര്‍, സാലി റാട്ടക്കൊല്ലി, പി. കെ. അഷ്റഫ്, ഒ. ഭാസ്കരന്‍,  രാജു ഹെജമാടി, പി. ലുക്മാന്‍, കെ. മുഹമ്മദലി, ഒ.വി. റോയ്, കെ. ബാബു, സി.ഷമീം പാറക്കണ്ടി, അബ്ദുല്‍ ഗഫൂര്‍,  ശിഹാബ്, ടി. ഗഫൂര്‍ ടി.എ. മുഹമ്മദ്, പ്രമോദ്, കെ.പി, യൂനുസ്, രാധാരാമസ്വാമി, പി. എം. മന്‍സൂര്‍, ഷൈനി ജോയ്, ബി. നാസര്‍, സി. ഹാരിസ്. പി പി. ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു. ഇതിനിടെ ദുരാതാശ്വാസം നല്‍കാത്തതിന്‍റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ മേല്‍ചാര്‍ത്തി രക്ഷപ്പെടാനുള്ള നീക്കമാണ് ഗ്രാമപഞ്ചായത്ത് ശ്രമിക്കുന്നത്.  സംഭവത്തില്‍ പഞ്ചായത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രളയബാധിതര്‍ക്കുള്ള അടിയന്തര സഹായ വിതരണം വൈകിയതില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ വീഴ്ച സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് പഞ്ചായത്ത് ആവശ്യപ്പെടുന്നത്. 
പ്രളയ ദുരിതാശ്വാസം നിഷേധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുമ്പോഴും വ്യക്തമായ മറുപടി നല്‍കാന്‍ അധികാരികള്‍ക്ക് കഴിയാത്ത അവസ്ഥയാണുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *