May 3, 2024

കരുണയുടെ കരസ്പർശവുമായി തിരൂപ്പൂരിൽ നിന്നും കേരള ക്ലബ്ബ് .

0
Img 20180818 Wa0288
കൽപ്പറ്റ:  ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതമനുഭവിക്കുന്ന വയനാട്ടിലേക്ക് കൂടുതൽ സംഘടനകളും സ്ഥാപനങ്ങളും സഹായവുമായി എത്തി. ഇവരിൽ ശ്രദ്ധേയമായത് തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള  തിരുപ്പൂർ കേരള ക്ലബ്ബിന്റെ സഹായഹസ്തമാണ്. അടി വസ്ത്രങ്ങൾ ഉൾപ്പടെ 15 ലക്ഷം രൂപയുടെ സാധനങ്ങളാണ്  ജില്ലാ കലക്ടറെ ഇവർ ഏൽപ്പിച്ചത്. മൂവായിരം പേർക്കുള്ള  ഇന്നർ വെയർ, 1500 പേർക്കുള്ള ബ്രീഫ്, 1928 തോർത്ത്, 590 ലുങ്കി, 752 കോട്ടൺ പാന്റ്സ്, 2972 ടീ ഷർട്ടുകൾ, 1720  ബെഡ്ഷീറ്റ്,  ആയിരം സാനിട്ടറി നാപ്കിൻ പാക്കുകൾ, 1450 കുട്ടികൾക്കുള്ള വസ്ത്രങ്ങൾ എന്നിവയും സോപ്പ്, ടൂത്ത് പേസ്റ്റ്,  ബക്കറ്റ്, മഗ് തുടങ്ങിയ വീട്ടു സാധനങ്ങളും ഉൾപ്പടെയാണ്  ഇവരെത്തിയത്. 2015 ലാണ് മലയാളികൾ ചേർന്ന് ക്ലബ്ബ് ആരംഭിച്ചത്. 750 പേരാണ് ഇപ്പോൾ ക്ലബ്ബിലെ അംഗങ്ങൾ.

       പ്രസിഡണ്ട്  പി.എ. മോഹനന്റെയും സെക്രട്ടറി സുരേഷ്  ബാബുവിന്റെയും   വൈസ് പ്രസിഡണ്ട്  കൃഷ്ണദാസിന്റെയും നേതൃത്വത്തിൽ ആറംഗ സംഘമാണ്  ഒരു കണ്ടയ്നർ നിറയെ സാധനങ്ങളുമായി കൽപ്പറ്റ കലക്ട്രേറ്റിലെത്തിയത്.
ഇതു കൂടാതെ തിരുപ്പൂർ സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ പ്രവർത്തകർ രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളുമായി കൽപ്പറ്റയിലെത്തി. പ്രസിഡണ്ട് ആർ. രവിയുടെയും സെക്രട്ടറി  ടി.ആർ. ഗുരുസ്വാമിയുടെയും  നേതൃത്വത്തിലാണ് സാധനങ്ങൾ  എത്തിച്ചത്. പാൽപൊടി, മരുന്നുകൾ, വസ്ത്രങ്ങൾ, സാനിട്ടറി വെയറുകൾ തുടങ്ങിയ സാധനങ്ങളാണ് ലയൺസ് എത്തിച്ചിട്ടുള്ളത്. 
        
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *