May 3, 2024

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഓപ്പറേഷന്‍ സ്‌റ്റെപ് അപ്പ്

0
Aadhivasi Kuttikalude Kozhinjupoke Thadayan Nadappakunna Step Up Padhathiyude Bhakamayi Colany Sandharshikunnu

  പൊതുവിദ്യാലയങ്ങളില്‍ നിന്നും പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്കും ഹാജര്‍ക്കുറവും പരിഹരിക്കാന്‍ ഓപ്പറേഷന്‍ സ്റ്റെപ് അപ് പദ്ധതിയുമായി മേപ്പാടി ഗ്രാമപഞ്ചായത്ത്. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് കോളനികള്‍ സന്ദര്‍ശിച്ച് കുട്ടികളെ തിരികെ എത്തിക്കാനാണ് ശ്രമം. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ പഞ്ചായത്തിലെ 21-ാം വാര്‍ഡില്‍പ്പെട്ട ചേമ്പോത്തറ, വീട്ടിമറ്റം, കല്ലുമല കോളനികളില്‍ സന്ദര്‍ശനം നടത്തി. വിവിധ വകുപ്പുഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം കുട്ടികള്‍, രക്ഷിതാക്കള്‍, കോളനിമൂപ്പന്‍മാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. വരും ദിവസങ്ങളില്‍ മറ്റു കോളനികളിലും സന്ദര്‍ശനം നടത്തും. കോളനിക്കാരുടെ വിവിധ ആവശ്യങ്ങളും പരാതികളും സംഘം കേട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് ,വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യമേഖല, സംയോജിത ആദിവാസി വികസന വകുപ്പ്, പൊലീസ്, എക്‌സൈസ്, ബാലവകാശ കമ്മീഷന്‍, ലീഗല്‍ സര്‍വ്വീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഓപ്പറേഷന്‍ സ്റ്റെപ് അപ്പിന്റെ പ്രവര്‍ത്തനം. ഘട്ടംഘട്ടമായി കോളനികള്‍ സന്ദര്‍ശിച്ച് അവബോധം നല്‍കി മുഴുവന്‍ കുട്ടികളേയും സ്‌കൂളിലെത്തിക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ജം പൂര്‍ണ്ണവിജയത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കും ഹാജര്‍ക്കുറവും ജില്ലയില്‍ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. വിളവെടുപ്പ് കാലമാവുമ്പോള്‍ ആദിവാസി കുട്ടികള്‍ പഠനം നിറുത്തി തൊഴില്‍മേഖലയില്‍ ആകൃഷ്ടരാവുന്ന സാഹചര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മേപ്പാടി ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സ്റ്റെപ്പ് അപ് പദ്ധതി നടപ്പാക്കുന്നത്. പ്രളയാനന്തരം സ്‌കൂളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്തില്‍ ഡ്രോപ് ഔട്ട് ഫ്രീ വയനാട് പദ്ധതിയും നടപ്പിലാക്കി വരികയാണ്. ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി സബ് ജഡ്ജ് കെ.പി സുനിത, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫിസര്‍ ജി.എന്‍. ബാബുരാജ്, പ്രോഗ്രാം ഓഫീസര്‍ എം.ഒ സജി, പൊലീസ്, എക്‌സൈസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *