May 1, 2024

കല്‍പ്പറ്റ നഗരസഭാ കൗണ്‍സില്‍ യോഗം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹിഷ്‌ക്കരിച്ചു

0

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍  പരിഹരിക്കുവാന്‍ കാലതാമസമെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. പ്രതിഷേധ സൂചകമായി പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. കല്‍പ്പറ്റയിലെ സ്ട്രീറ്റ് ലൈറ്റ് കത്തിക്കുന്നതില്‍ വേണ്ട നടപടി സ്വീകരിക്കാതെ പല തവണ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരസഭയിലെ പല വാര്‍ഡകളിലും റോഡുകളും ഫുട്പാത്തുകളും ഡ്രൈനേജുകളും അററ കുററ പണികള്‍ നടത്താതെ ജനങ്ങളെ പ്രയാസപ്പെടുത്തുകയാണ്.കല്‍പ്പറ്റയിലെ പല വര്‍ക്കുകളും പൂര്‍ത്തികരിച്ചതിന് ശേഷമാണ് എസ്‌ററിമേറ്റിന് അംഗീകാരത്തിന് വരുന്നത്. സ്വകാര്യ ഏജന്‍സികള്‍ക്ക് കേബിള്‍ ഇടുന്നതില്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെയാണ് റോഡുകള്‍ പൊളിക്കാന്‍ അനുമതി കൊടുത്തത് ഇതില്‍ അഴിമതിയാണ് നടക്കുന്നത്. കല്‍പ്പറ്റയില്‍ പരിഷ്‌ക്കക്കരണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കകരത്തിലെ അപാകതകള്‍ പരിഹരിക്കുന്നതില്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ കാലവര്‍ഷകെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ചേന മല കോളനി നിവാസികളെ പുനരധിവസിക്കുന്നതില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ പേര് പറഞ്ഞ് 2 – കോടി രൂപ എന്‍ എച്ചില്‍ നിക്ഷേപിച്ചത് കാരണം വാര്‍ഡുകളിലെ വികസന പ്രവൃത്തി നിശ്ചലമായി.ബഹിഷ്‌ക്കരണത്തില്‍ കൗണ്‍സിലര്‍മാരായ പി.പി. ആലി, എ.പി.ഹമീദ്, ടി.ജെ. ഐസക്ക്, പി.വിനോദ് കുമാര്‍, കെ.കെ.കുഞ്ഞമ്മദ്, ഉമൈബാ മൊയ്തീന്‍ കുട്ടി, കെ.അജിത, വി.പി.ശോശാമ്മ, ജെല്‍ ത്രൂദ് ചാക്കോ, ഒ.സരോജിനി, ആയിഷപള്ളിയാല്‍, വി.ശ്രീജ, പി.ആര്‍.ബിന്ദു എന്നിവര്‍ നേതൃത്വം കൊടുത്തു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *