May 1, 2024

കാരുണ്യ പദ്ധതി നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം ഐ.എന്‍.ടി.യു.സി

0
37.jpg
കല്‍പ്പറ്റ: ലോട്ടറി വില്‍പനയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുകയും പാവപെട്ട രോഗികള്‍ക്ക് ഏറെ പ്രയോജനം ഉണ്ടാവുകയും ചെയ്ത കേരള ലോട്ടറിയും കാരുണ്യ ബെനവലന്റ് സ്‌കീം പിന്‍വലിക്കുവാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനം റദ്ദാക്കണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) സംസ്ഥാന കമ്മറ്റി യോഗം കല്‍പ്പറ്റ കോണ്‍ഗ്രസ് ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടു.520-കോടി രൂപ മാത്രം പ്രതിവര്‍ഷം വിറ്റുവരവ് ഉണ്ടായിരുന്ന കേരള ഭാഗ്യക്കുറിയെ 12000-കോടിയിലേറെ വിറ്റുവരവുള്ള മേഖലയാക്കിയത് യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച കാരുണ്യാ സ്‌കീമിലൂടെയാണ്. കാരുണ്യാ ലോട്ടറി നിര്‍ത്തലാക്കുവാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു.സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം.എ.ജോസഫ് അധ്യക്ഷത വഹിച്ചു. പി.കെ.പ്രസാദ്, സുന്ദര്‍രാജ് എടപ്പെട്ടി ,പി.ഭുവനേന്ദ്രന്‍, കെ.ദേവദാസ് പി.ശിവദാസ് എന്നിവര്‍ സംസാരിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *