May 4, 2024

ടൂറിസം കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കുന്നു

0

ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കുളള പ്രവേശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമൊരുക്കുന്നു. ഡി.ടി.പി.സിക്കു കീഴിലെ ടൂറിസം കേന്ദ്രങ്ങളില്‍ മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്യാനുള്ള കേന്ദ്രീകൃത ടിക്കറ്റിങ് സൗകര്യം ഉടന്‍ നിലവില്‍വരും. പൂക്കോട്, കര്‍ലാട്, കാന്തന്‍പാറ, എടക്കല്‍ ഗുഹ, പ്രിയദര്‍ശിനി എസ്റ്റേറ്റ്, പഴശ്ശി പാര്‍ക്ക്, മാവിലാന്തോട് പഴശ്ശി മ്യൂസിയം, വയനാട് ഹെറിറ്റേജ് മ്യൂസിയം തുടങ്ങിയ പന്ത്രണ്ടോളം ടൂറിസം കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ലഭ്യമാക്കും. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും wayanadtourism.org എന്ന വെബ്‌സൈറ്റിലൂടെയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളാണ് എര്‍പ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിടിപിസി അധികൃതര്‍ അറിയിച്ചു. ടൂറിസം കേന്ദ്രങ്ങളിലെ സയമക്രമം, കാലാവസ്ഥ വിവരങ്ങള്‍, സുരക്ഷ ക്രമീകരണങ്ങള്‍ തുടങ്ങിയ വിവരങ്ങളും ഇതിലൂടെ ലഭ്യമാക്കും. ഡി.ടി.പി.സി സെക്രട്ടറി ബി.ആനന്ദ്, മാര്‍ക്കറ്റിങ് കോ- ഓഡിനേറ്റര്‍ സുബിന്‍ .ജി .ഫിലിപ്പ്, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *