April 29, 2024

കാവൽ പട സമരസമിതി ഇന്ന് കേരള – കർണാടക അതിർത്തി ചെക്ക് പോസ്റ്റിലേക്ക് മാർച്ച് നടത്തും.

0
Img 20191012 Wa0213.jpg
യാത്രാ നിരോധനം കർണ്ണാടകയിലും സമരം ശക്തമാവുന്നു.
ബത്തേരി: ദേശിയ പാത 766 ലെ യാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളകർണ്ണാടക അതിർത്തി പ്രദേശങ്ങളിൽ സമരം ശക്തമാവുന്നു.കർണ്ണാടകയിലെ ആക്ഷൻ കമ്മിറ്റിയായ കാവൽ പട സമരസമിതിയാണ്  സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി താലൂക്ക് ഓഫിസ് മാർച്ച്‌ ,പന്തം കൊളുത്തി പ്രകടനം ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തി കഴിഞ്ഞു. ഇന്ന്  (13/10/19 ന് ) കേരള കർണ്ണാടക അതിർത്തിയായ ചെക്ക് പോസ്റ്റിലേക്ക് മാർച്ചും ധർണ്ണയും സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.ദേശിയ പാത 766 ൽ യാത്രാ നിരോധനം നടപ്പിലായാൽ കർണ്ണാടക കേരള അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ജിവിതത്തെ സരമായി ബാധിക്കുന്ന പ്രശ്നമായതിനാൽ വയനാട്ടിൽ യുവജന സംഘടനകൾ  അനിശ്ചിതകാല നിരാഹാര സമരം നടത്തിയതുപോലെയുള്ള സമരത്തിനും സമരസമിതി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ താലൂക്ക് ഓഫിസ് മാർച്ചിനും, പന്തം കെളുത്തി പ്രകടനത്തിന്നും. കവൽ പട സമരസമിതി കൺവീനർ കുഞ്ഞു കൂട്ടി, ആലത്തൂർ ജയറാം, നഞ്ചപ്പ, സുരേഷ് ,ശ്രീനിവാസ് ദിവാസ് എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *