April 28, 2024

കല്ലിക്കണ്ടി എൻ.എ.എം കോളേജിന്റെ കൈതാങ്ങ്; പ്രളയബാധിതർക്കുള്ള വീടുകൾക്ക് തറക്കല്ലിട്ടു

0
Img 20191102 Wa0300.jpg
വാളാട്: കണ്ണൂർ കല്ലിക്കണ്ടി എൻ.എ.എം കോളേജ് ജില്ലയിലെ 
പ്രളയബാധിതരായ രണ്ട് കുടുംബങ്ങൾക്ക് നിർമിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ടു. വാളാട് മൊക്കത്ത് ഫൈസൽ, തലപ്പുഴ ചുങ്കം പുള്ളിശ്ശേരി ഫാത്തിമ എന്നിവർക്ക് വേണ്ടിയാണ് വീട് നിർമിക്കുന്നത്.കോളജിലെ അധ്യാപകർ,ജീവനക്കാർ,വിദ്യാർഥികൾ,പൂർവ്വ വിദ്യാർഥികൾ, മാനേജ്മെൻറ്, പി.ടി.എ എന്നിവർ ചേർന്നാണ് 15 ലക്ഷം രൂപ ചിലവഴിച്ച് വീട് നിർമിച്ചു നൽകുന്നത്.കണ്ണീരൊപ്പാൻ കൂടെയുണ്ട് എൻ.എ.എം എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം. വാളാട് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ വീടിന് തറക്കല്ലിട്ടു.പ്രിൻസിപ്പാൾ ഡോ.കെ. കെ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എ. പ്രഭാകരൻ, മുൻ മന്ത്രി പി.കെ ജയലക്ഷ്മി, സൽമ മോയിൻ , ഡോ. എം. കെ. മധുസൂധനൻ, ഡോ.ടി മജീഷ്,  ലഫ്റ്റനൻറ് എ.പി ഷമീർ, പ്രൊഫ. വി. വി ഹസീബ്, എം.സി സുബൈർ എന്നിവർ സംസാരിച്ചു.തലപ്പുഴ നടന്ന ചടങ്ങിൽ ഒ.ആർ.കേളു എം.എൽ.എ വീടിന് തറക്കല്ലിട്ടു. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ ,സി.പ്രസാദ്, ജോസ് പാറയ്ക്കൽ, അക്ബർ ജമാൽ, എൻ.ഫിർദൗസ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *