April 29, 2024

സൗജന്യ സി.ഒ.പി.ഡി രോഗനിർണ്ണയ ക്യാമ്പ് ഞായറാഴ്ച മീനങ്ങാടി ആരോഗ്യ പോളി ക്ലിനിക്കിൽ

0
Img 20191114 Wa0388.jpg
സൗജന്യ സി.ഒ.പി.ഡി രോഗനിർണ്ണയ ക്ലിനിക്  ഞായറാഴ്ച  മീനങ്ങാടിയിൽ .

കൽപ്പറ്റ : മരണകാരണമാകുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി  ഡിസീസ് (സി.ഒ .പി .ഡി .) രോഗത്തിന്റെ  സൗജന്യ  നിർണ്ണയ ക്ലിനിക് 17-ന് ഞായറാഴ്ച മീനങ്ങാടി പനമരം റോഡിലെ  ആരോഗ്യ പോളി ക്ലിനിക്കിൽ നടക്കും.  800   രൂപ ചിലവ് വരുന്ന  ശ്വാസകോശ രോഗ നിർണ്ണയ  ടെസ്റ്റായ സ്പൈറോ മെട്രി, ബ്രീത്തോമീറ്റർ എന്നിവ സൗജന്യമായി ചെയ്ത് കൊടുക്കും.
നവംബര്‍ 20  ലോക സി.ഒ.പി.ഡി. ദിനത്തോടനുബന്ധിച്ചാണ് 17-ന്  സൗജന്യ രോഗനിര്‍ണ്ണയ
ക്ലീനിക്ക് പ്രവര്‍ത്തിക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. നീണ്ടുനില്‍ക്കുന്ന ചുമ, വിട്ടുമാറാത്ത
ചുമ, നെഞ്ചില്‍ വിസിലടിക്കുന്നതുപോലെയുള്ള ശബ്ദത്തോടെയുള്ള
ശ്വാസ്വാച്ഛ്വാസം , അടിക്കടിയുണ്ടാകുന്ന ശ്വാസംമുട്ടല്‍, കഫക്കെട്ട്,
ന്യൂമോണിയ, പുകവലികൊണ്ടുണ്ടാകുന്ന രോഗം, നടക്കുമ്പോള്‍ അല്ലെങ്കില്‍
കയറ്റം കയറുമ്പോഴുള്ള കിതപ്പ്, ശ്വാസമുട്ടല്‍ അനുഭവപ്പെടല്‍,
ഇടയ്ക്കിടെയുണ്ടാകുന്ന ജലദോഷം, തുമ്മല്‍, മൂക്കൊലിപ്പ്, തുമ്മുമ്പോള്‍
തുടര്‍ച്ചായി പത്ത് പതിനഞ്ച് തവണ നീണ്ടുനനില്‍ക്കുക,
ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളവര്‍
സി.ഒ.പി.ഡി. ചികിത്സയ്ക്ക് തയ്യാറാകേണ്ടതാണ്.
സിഗരറ്റ്, ബീഡി ഉപയോഗിച്ചുള്ള പുകവലിയാണ് സി.ഒ.പി.ഡി.യുടെ ഒരു പ്രധാന
കാരണമെങ്കിലും വായുമലിനീകരണം, രാസവസ്തുക്കളുടെ പുക, പൊടി, തുടങ്ങി
ശ്വാസകോശങ്ങള്‍ക്ക് പ്രകോപനമുണ്ടാക്കുന്ന എല്ലാ വസ്തുക്കളുമായുള്ള
ദീര്‍ഘകാല സമ്പര്‍ക്കവും സി.ഒ.പി.ഡി ഉണ്ടാക്കാം. അടുപ്പില്‍ നിന്നും
ജൈവപിണ്ഡങ്ങളില്‍ നിന്നുള്ള പുകയും ഇതിന് കാരണമാകും. സാധാരണഗതിയില്‍ 40
വയസ്സിന് താഴെയുള്ളവരില്‍ രോഗം കണ്ടെത്താറില്ല. 45 വയസ്സിന്
മുകളിലുള്ളവര്‍ക്കാണ് രോഗം കൂടുതലായി ഉണ്ടാകുന്നത്.
പത്രസമ്മേളനത്തിൽ
 ശ്വാസകോശ രോഗ വിദഗ്ധൻ  ഡോ: കെ.എം. മഹ് ഷാൻ, ആരോഗ്യ പോളി ക്ലിനിക് അഡ്മിനിസ്ട്രേറ്റർ ഡോ. : മുഹമ്മദ് സാഹിദ്, മാനേജിംഗ് ഡയറക്ടർ ഡോ..ഇബ്നു ഭാസ്  എന്നിവർ പങ്കെടുത്തു.
04936 247532,9854000 600.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *