May 5, 2024

പാമ്പുകടിയേറ്റ് ബാലിക മരിച്ച സംഭവം: അധ്യാപകന് പിന്നാലെ കുറ്റാരോപിതനായ ഡോക്ടറെയും സസ്‌പെന്റ് ചെയ്തു

0
Img 20191121 Wa0374.jpg
സുൽത്താൻ ബത്തേരി : സ്‌കൂളിൽ വിദ്യാർത്ഥി പാമ്പ്കടിയേറ്റ് മരിച്ചസംഭവത്തിൽ കുറ്റാരോപിതനായി അധ്യപാകനെയും താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടറെയും സസ്‌പെന്റ് ചെയ്തു. സ്ഥലത്തെത്തിയ ഡി.ഡി.ഇ പ്രതിഷേധക്കാരുമായി ചർച്ചനടത്തിയശേഷമാണ് അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത കാര്യം അറിയിച്ചത്. കൂടാതെ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും അറിയിച്ചു. സംഭവം നടന്ന ക്ലാസ്സ് മുറിയും തൊട്ടത്ത മുറിയും താൽക്കാലികമായി പൂട്ടിയതായും ഡി.ഡി.ഇ പറഞ്ഞു. ഇതിനുപുറമെ വിദ്യാർത്ഥിനികൾ ഉന്നയിച്ച് സ്‌കൂളിലെ പരാതീനതകളിന്മേൽ അടിയന്തര നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സർവ്വജന സ്‌കൂളിന് ഇന്ന് അവധിയും നൽകി.
വിദ്യാർത്ഥിനിക്ക് ചികിൽസ നിഷേധിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ്സ് ആശുപത്രിയിലെത്തിയ ഡെപ്യൂ്ട്ടി ഡിഎംഒയെ ഉപരോധിക്കുകയും ഡോക്ടർക്കെതിരെ നടപിടിയെടുക്കണമെന്നാവശ്യപ്പെട്ടും നടത്തിയ പ്രതിഷേധത്തെതുടർന്ന്് കഴിഞ്ഞദിവസം ഡ്യൂട്ടിയിലുണ്ടായിരന്ന ഡോ. ജിസ്സ മെറിൻ ജോയിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി ഡി.എം.ഒ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *