May 7, 2024

പ്രളയ നഷ്ടപരിഹാരം. : ചെറുകിട വ്യവസായ അസോസിയേഷൻ ഡിസംബര്‍ 23ന് സെക്രട്ടറിയേറ്റ് ഉപവാസം നടത്തും

0
01.jpg
കല്‍പ്പറ്റ : കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയ നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചും അടിയന്തമായി നഷ്ടപരിഹാരം 20 ലക്ഷം രൂപ വീതം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2019 ഡിസംബര്‍ 23ന് തിങ്കളാഴ്ച്ച സെക്രട്ടറിയേറ്റിന് മുമ്പില്‍ ഏകദിന ഉപവാസ സമരം നടത്താന്‍ 31-ാമത് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.
ഉജ്ജീവന പദ്ധതി പ്രകാരം 17 യൂണിറ്റുകള്‍ക്കും കൂടി 1,78,14000 രൂപ (ഒരു കോടി എഴുപത്തി എട്ട് ലക്ഷത്തി പതിനാലായിരം) ലോണ്‍ ആയി അനുവദിച്ചു. ഇതുവരെ തുക ആര്‍ക്കും കിട്ടിയിട്ടില്ല. മാത്രവുമല്ല 20% സബ്സിഡി നല്‍കുമെന്ന വാഗ്ദാനം നടപ്പിലാക്കിയില്ല. പരമാവധി 2 ലക്ഷം രൂപ മാത്രമേ നല്‍കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ആകെ 68 പേരില്‍ നിന്ന് 17 പേര്‍ക്ക് ലോണ്‍ മുഖാന്തിരം കൊടുക്കുമ്പോള്‍ മറ്റുള്ള 51 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനം നടപ്പിലാക്കിയില്ല. വീണ്ടും കടക്കെണിയില്‍പ്പെടുത്തുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. ഉജ്ജീവ പദ്ധതി പ്രകാരം നല്‍കുന്ന തുക നഷ്ട പരിഹാരമായി നല്‍കണമെന്നും അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 3 വര്‍ഷത്തേക്ക് ചെറുകിട വ്യവസായങ്ങള്‍ക്ക് ലൈസന്‍സും, മറ്റ് വകുപ്പുകളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും ആവശ്യമില്ലെന്ന തീരുമാനം സ്വാഗതം ചെയ്യുന്നു. എന്നാല്‍ പൊലൂഷന്‍ കുറഞ്ഞ കാറ്റഗറിയില്‍ ചെറുകിട വ്യവസായങ്ങള്‍ ഇല്ല. ഇതിന് പരിഹാരം ഉണ്ടാകണം.
വാര്‍ഷിക പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.ഐ. ജില്ലാ പ്രസിഡണ്ട് എ. ഭാസ്ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എസ്. സുരേഷ്കുമാര്‍, നിലവിലെ വ്യവസായ നയങ്ങളെക്കുറിച്ച് സംസാരിച്ചു. ലീഡ് ബാങ്ക് മാനേജര്‍ (കനറാ ബേങ്ക്) ജി. വിനോദ്, ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ലോണുകളെ സംബന്ധിച്ചും തിരിച്ചടവ്, സബ്സിഡി എന്നിവയെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് സംഘടനാ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി തോമസ് വര്‍ഗ്ഗീസും, വരവ് ചെലവ് കണക്ക് ട്രഷറര്‍ ഉമ്മര്‍ വി.യും അവതരിപ്പിച്ച് യോഗം പാസാക്കി.
അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ്ജ് മുണ്ടക്കല്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഡോ. വി. സത്യാനന്ദന്‍ നായര്‍, ടോമി വടക്കുംചേരി, ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഡി. ജെയ്നന്‍, സുരേഷ്കുമാര്‍ പി.ഡി., മാത്യു തോമസ്, കെ.ജി. തങ്കപ്പന്‍, രാജന്‍ കെ.പി. എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്‍റ് സെക്രട്ടറി ഉണ്ണി പരവന്‍ പി.കെ. നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *