April 26, 2024

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്റ് നേടി വയനാട്ടുകാരി അനുശ്രീ.

0
Img 20191202 Wa0157.jpg
കൽപ്പറ്റ: 

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്റ് നേടി യ വയനാട്ടുകാരിയായി  അനുശ്രീ.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ  ഗസൽ ഉറുദു, കഥകളി സംഗീതം, ലളിതഗാനം, ഒപ്പന  എന്നീ മത്സരങ്ങൾക്ക് എ  ഗ്രേഡ് നേടി വയനാട് ജില്ലയുടെ ആസ്ഥാന ഗായികയായി മാറിയിരിക്കുകയാണ്  അനുശ്രീ എന്ന പ്ലസ് വൺ വിദ്യാർത്ഥിനി.      മുട്ടിൽ  ,കാക്കവയൽ   ഗവ: ഹയർ സെക്കണ്ടറി സ്കൂളിനെ പ്രതിനിധീകരിച്ച് തുടർച്ചയായി രണ്ടാം വർഷമാണ് അനുശ്രീ മികവ് തെളിയിക്കുന്നത്.  കൊളവയൽ പ്രതിഭാ ഗ്രന്ഥാലയത്തിലെ  ലൈബ്രേറിയൻ സാജിതയുടേയൂം, അനിൽ പടിഞ്ഞിറ്റിങ്ങലിന്റെ മൂത്ത  മകളാണ് അനുശ്രീ. കൽപ്പറ്റയിലെ  കേരള സംഗീത കലാക്ഷേത്ര  സംഗീത അധ്യാപിക റോസ് ഹാൻസിന്റെ കീഴിലാണ് പരിശീലനം.  ഈ നാലിനങ്ങളിൽ കൂടാതെ വയലിൻ അഭ്യസിക്കുന്നുണ്ട്. നിരവധി ഗാനമേള ട്രൂപ്പുകളിൽ  പാടാറുള്ള അനുശ്രീ  ബി.എസ്.എസ്. മ്യുസിക് പരീക്ഷ യിൽ  ഒന്നാം റാങ്കുകാരിയായിരുന്നു.  ലളിത ഗാനത്തിൽ അനുശ്രീ ആലപിച്ച
പറയൂ പ്രണയ ഹൃദതന്തമേ എന്നു തുടങ്ങുന്ന ഗാനം ,ലയം, ശ്രുതി, താളം, സാഹിത്യ പുഷ്ടി തുടങ്ങിയ ആലാപന ഘടകങ്ങളിൽ ഏറെ മികവ് പുലർത്തുന്നതായിരുന്നുവെന്ന് വിധികർത്താക്കൾ വിലയിരുത്തി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *