May 5, 2024

കാട്ടിക്കുളം ചേലൂർ സെന്റ് സെബസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക തിരുനാൾ തുടങ്ങി

0
Img 20200125 Wa0103.jpg
കാട്ടിക്കുളം:ചേലൂർ സെന്റ് സെബസ്ത്യൻസ് ദേവാലയത്തിൽ ഇടവക മാധ്യസ്ഥനായ വിശുദ്ധ സെബസ്ത്യൻസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ തുടങ്ങി വികാരി ഫാ.ഷാജി മുത്തേടത്ത് കൊടിയേറ്റി.ഫെബ്രുവരി 2 നാണ് സമാപനം.ഇന്നലെ വൈകന്നേരം തൃശ്ശിലോരി പള്ളി വികാരി ഫാ.സിജോ എടക്കുടിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, നൊവേന നടന്നു. ഇന്നു രാവിലെ 7 45 ന് .ഫാ.മാർട്ടിൻ പുളിക്കൽലിന്റെ (O.Cam കാർമ്മൽ ) കാർമികത്വത്തിൽ വി.കുർബാന, നൊവേന, സിമിത്തേരി സന്ദർശനം.

നാളെ മുതൽ ജനുവരി 31വെള്ളിവരെ വൈകുന്നോരം 4.30 നു ജപമാല,വിശുദ്ധ കുർബാന, നൊവേന. യഥാക്രമം .ഫാ.അനീഷ് എടനാട്  കാർമ്മൽ, പടമല വികാരി .ഫാ.ജോണി കല്ലുപുര, മാനേജർ വുഡ്ലാന്റ് എസ്റ്റേറ്റ്.ഫാ.ജെയ്മോൻ കളമ്പുകാട്ട്, റവ.ഫാ.അനീഷ് പയ്യാലയിൽ , അസി.ഡയറക്ടർ ബയോവിൻ റവ.ഫാ.ബിനു പൈനുങ്കൾ എന്നിവർ കാർമികത്വം വഹിക്കും.ഫെബ്രുവരി 1 ശനി വൈകുേന്നേരം  5  ന് ആഘോഷമായ തിരുനാൾ കുർബാന റവ.ഫാ.പോൾ വാഴപ്പിള്ളി (ഡയറക്ടർ പാസ്റ്ററൽ സെന്റർ ദ്വാരക) 6.30ന് വിശ്വാസ പ്രഘോഷണ പ്രദക്ഷിണം ചേലൂർ ഗ്രോട്ടോ യിലേക്ക്, രാത്രി 8.30  ന് വാദ്യമേളം. ഫെബ്രുവരി 2 ഞായർ രാവിലെ ഏഴി ന് വി.കുർബാന,  രാവിലെ 10  ന് ആഘോഷമായ തിരുനാൾ ഗാന പൂജ .ഫാ.തോമസ് ഒറ്റപ്ലാക്കൽ (മുൻ വികാരി), 12 pm ന് തിരുനാൾ പ്രദക്ഷിണം പരിശുദ്ധ കുർബാനയുടെ ആശീർവാദം, ഒരു മണിക്ക് സ്നേഹവിരുന്ന്, വൈകുന്നേരം    6.30  ന് കലാസന്ധ്യ. തിരുനാൾ ദിവസങ്ങളിൽ നേർച്ച കാഴ്ചചകൾ സമർപ്പിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *