April 28, 2024

ഹാൻഡ് സാനിടൈസർ എവിടെനിന്നു കിട്ടും ? എങ്ങനെ ഉപയോഗിക്കും?

0
Img 20200310 Wa0333.jpg
ഹാൻഡ് സാനിടൈസർ എവിടെനിന്നു കിട്ടും ? എങ്ങനെ ഉപയോഗിക്കും?

സി.വി. ഷിബു

കൽപ്പറ്റ:

കൊറോണ വൈറസ് വ്യാപനം  കൂടുതലായതോടെ ഇൻറർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്നത് ഹാൻഡ്  സാനിടൈസർ,
 മാസ്ക് എന്നീ വാക്കുകളാണ്. കൈകൾ ശുചിയാക്കുന്നതിന് ഉപയോഗിക്കുന്ന ഒരു  ലായനിയാണ് യഥാർത്ഥത്തിൽ ഹാൻഡ് സാനിടൈസർ എന്നത് .ഇത് ഒരു ആൻറി സെപ്റ്റിക് ഹാൻഡ് വാഷ് ആണ് . ക്ലോർത്ത് എക്സൈഡെയ്ൻൻ  ആൽക്കഹോൾ എന്നിവ അടങ്ങിയതാണ് ഈ ലായനി . ഇതിൽ 70 ശതമാനവും എഥൈൽ  ആൽക്കഹോൾ അഥവാ എത്തനോൾ ആണ് . രോഗബാധ ഉണ്ട് എന്ന് സംശയിക്കുന്നവരും രോഗികളും ആയി സമ്പർക്കം പുലർത്തുന്നവർ,  വൃത്തിഹീനമായ അന്തരീക്ഷത്തിൽ പെരുമാറുന്നവർ ,പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നവരോ ഈ ലായനി ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.  സാധാരണ എല്ലാ മെഡിക്കൽ ഷോപ്പുകളിലും  ഈ ലായനി ലഭിക്കുമെങ്കിലും ഇപ്പോൾ കൊറോണ വൈറസ് വ്യാപിക്കുന്നതിന് പശ്ചാത്തലത്തിൽ എല്ലാ കടകളിലും സ്റ്റോക്ക് തീർന്നിരിക്കുകയാണ് എന്നാൽ നിർമ്മാണ കമ്പനികൾ കൾ കൂടുതൽ ഉത്പാദനം തിരിഞ്ഞിട്ടുണ്ട് 100 മില്ലി യുടെയും 250 മില്ലി യുടെയും ബോട്ടിലുകൾ ആണ് സാധാരണ ആളുകൾ വാങ്ങുന്നത്. ഇത് കിട്ടാൻ ഇല്ലാത്തതിനാൽ ഇപ്പോൾ 500 മില്ലിയും ഓരോ ലിറ്ററും  ആളുകൾ വാങ്ങുന്നുണ്ട്. 500 മില്ലിക്ക്  600 രൂപയിലധികമാണ് വില. രാജ്യത്താകമാനം ഇതിൻറെ ഉപയോഗം വർധിച്ചതിനാൽ വില വർധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട് . കൂടുതൽ ആളുകൾ ഉള്ള വീടുകളിൽ ഒരു ലിറ്റർ ബോട്ടിൽ വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണ് .കൂടുതൽ ആളുകളുള്ള ഓഫീസുകളിലും ഇത് വാങ്ങി സൂക്ഷിക്കണം.ഇടയ്ക്കിടെ ഉപയോഗിക്കുകയും വേണം.വെള്ളം ചേർക്കാതെ വേണം ലായനി ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാൻ . ഇത്രയും കാലം വിപണിയിൽ പല പുഷ്പങ്ങളുടേയും പഴങ്ങളുടെയും സുഗന്ധത്തിൽ   ഹാൻഡ് സാനിടൈസർ
ലഭ്യമായിരുന്നു. എന്നാലിപ്പോൾ പരിഗണന നൽകാതെ എവിടെനിന്നെങ്കിലും കിട്ടിയാൽ വാങ്ങാൻ ആളുകൾ തയ്യാറായിരിക്കുകയാണ്.
സാധാരണ മാസ്ക് ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രതിരോധ രീതി. എല്ലാ കടകളിലും ലഭ്യമാണ്. 10 രൂപ മുതൽ 50 രൂപ വരെ വിലയുള്ള മാസ്കുകൾ ലഭ്യമാണ് .
കടപ്പാട്: www. Newswayanad.in
      (കൊറോണെയെ ചെറുക്കാൻ ഈ സന്ദേശം പരമാവധി പ്രചരിപ്പിക്കുക )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *