May 17, 2024

കൊറോണ കാലത്തും ജില്ലാ ആശുപത്രിയിൽ അധികാര വടം വലിയും പ്രതികാര നടപടികളും.

0

മാനന്തവാടി: കൊറോണ ഭീതിയില്‍ ജനം ഭയന്ന് വിറച്ച് പുറത്തിറങ്ങാതിരിക്കുമ്പോള്‍ രോഗബാധിതരായവരെ ചികിത്സ നല്‍കി രക്ഷിക്കേണ്ട ജില്ല ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും പക്ഷം ചേര്‍ന്ന് ഗ്രൂപ്പുകളിക്കുന്നു.കഴിഞ്ഞ ദിവസം ക്വാറന്റൈന്‍ അവധി ആവശ്യപ്പെട്ട ഡോക്ടറെ അവധി നല്‍കാതെ കോവിഡ് നോഡല്‍ ഓഫീസറായി നിയമിച്ചതും ഇയാള്‍ നല്‍കിയ അവധി അപേക്ഷ ഔദ്യോകികരേഖയായിട്ടുപോലും  മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും ഗ്രൂപ്പ് കളിയുടെ ഭാഗമായിട്ടാണെന്നാണ് ആരോപണമുയരുന്നത്.ജില്ലാ ആശുൂപത്രിയെ ജില്ലയിലെ കോവിഡ് 19 രോഗബാധിതരെ ചികിത്സക്കുന്നതിന് മാത്രമായി ആരോഗ്യ വകുപ്പ് തീരുമാനിക്കുകയും ഇവിടെയുണ്ടായിരുന്ന ഗൈനക്കോളജി സര്‍ജറി വിഭാഗങ്ങളിലെ  ഡോക്ടര്‍മാരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.എന്നാല്‍ സര്‍ജറി വിഭാഗത്തില്‍ വനിതാഡോക്ടറെ മാത്രം മാറ്റി നിയമിച്ചത്. ഗ്രൂപ്പ് കളിയുടെ ഭാഗമായിരുന്നുവെന്ന് പരാതിയുണ്ട്.കോവിഡ് ആശുപത്രിയായക്കി മാറ്റിയ ജില്ലാ ആശുപത്രിയില്‍ മതിയായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഇവര്‍ കഴിഞ്ഞ ദിവസം ഒരു ഗ്രൂപ്പില്‍ അക്ഷപമുന്നയിച്ചിരുന്നു.ഗൈനക്കോളജിവിഭാഗത്തിലെ ഡോക്ടര്‍ക്ക് മാനന്തവാടിയില്‍ നിന്നും പുറത്തേക്ക് നിയനം ലഭിച്ചപ്പോള്‍ ഇതിന് താല്‍പ്പര്യമില്ലാത്തതിനാലാണ് ക്വാറന്റൈന്‍ അവധിക്ക് അപേക്ഷ നല്‍കിയതത്രെ. ആശുരപത്രി സൂപ്രണ്ടിന് ആവശ്യത്തിലധികം ചുമതലയുള്ളതിനാല്‍ ഇയാളായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.എന്നാല്‍ ഇയാളോട് യാതൊരു ആലോചനയും കൂടാതെയാണ് മാറ്റങ്ങള്‍ വരുത്തിയത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ തന്നെ നോഡല്‍ ഓഫീസറായി നിയമിച്ചപ്പോള്‍ അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.ഇതിനിടെയാണ് ഇയാളുടെ എതിര്‍വിഭാഗത്തില്‍പെട്ട ചിലര്‍ ഇയാള്‍ നല്‍കിയിരുന്ന അവധിക്കത്ത് പുറത്ത് വിട്ടത്. ഇതോടെ സംഭവം വിവാദത്തിലാവുകയും ഇയാള്‍ വിശദീകരണവുമായി മാധ്യമങ്ങള്‍ക്ക് മുമ്പിലും ജില്ലാ കളക്ട്രേറ്റിലുമെത്തുകയും ചെയ്തത്.വൈകുന്നേരത്തോടെ ഇയാളുടെ നിയമനം റദ്ദാക്കുകയും ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.ഇതിനിടെ ഇയാളുമായി മീറ്റിംഗില്‍ പങ്കെടുത്ത പലരും വൈറസ് ബാധ നിരീക്ഷണത്തിലുമായി.നേരത്തെയുണ്ടായിരുന്ന സൂപ്രണ്ടിനെ ജില്ലാ ആശുപത്രിയില്‍ നിന്നും സ്ഥലം മാറ്റിയതോടെയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരും വിയോജിക്കുന്നവരുമായി രണ്ട് വിഭാഗമായിക്കൊണ്ട് ജില്ലാ ആശുപത്രിയില്‍ ഗ്രൂപ്പുകളി മുറുകിയത്.ഭരിക്കുന്ന പാര്‍ട്ടിക്ക് വഴങ്ങാതെ സ്വന്ത ഇഷ്ടപ്രാകരം കാര്യങ്ങള്‍ തീരുമാനിച്ചിരുന്നുവെന്നതായിരുന്നു സൂപ്രണ്ടിനെതിരെയുള്ള പ്രധാന ആരോപണം.എന്നാല്‍ ഇയാളോടൊപ്പം ടീം വര്‍ക്കായി ജില്ലാ ആശുപത്രിയെ മികച്ച നിലവാരത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്നതിനാല്‍ ഡോക്ടര്‍മാര്‍ക്കിടയിലും ജീവനക്കാര്‍ക്കിടയിലും ഇയാളെ അനുകൂലിക്കുന്ന നല്ലൊരുവിഭാഗവും ജില്ലാ ആശുപത്രിയിലുണ്ട്.ഇവരില്‍ ആരെങ്കിലുമാവാം അവധിക്കത്ത് പുറത്ത് വിട്ടതെന്നാണ് നിഗമനം.ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്.നാട് മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുമ്പോള്‍ അവരുടെ പ്രതീക്ഷയായ ആരോഗ്യ വരകുപ്പിലെ ഗ്രൂപ്പ് കള്‌കെകതിരെ അടിയന്തരമായി സര്‍ക്കാരും ജില്ല പഞ്ചായത്തും ഇടപെടണമെന്ന ആവിശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *