April 27, 2024

കുർബാനകളും പ്രാർത്ഥനകളും ഓൺലൈനാക്കി സഭകൾ: വലിയ ആഴ്ചയിൽ തിരുകർമ്മങ്ങൾ ഉണ്ടാകില്ല.

0
Img 20200329 122909.png
മാനന്തവാടി: 
നോമ്പുകാലത്ത് കൊറോണയെ തുടർന്ന്  പള്ളികൾ  അടച്ചതോടുകൂടി കുർബാനകളും മറ്റു പ്രാർത്ഥനകളും ഓൺലൈനായി സഭകൾ… മെത്രാന്റെ   സന്ദേശങ്ങടക്കം ഓൺ ലൈനാക്കിയാണ് സഭ പുതിയ നടപടി സ്വീകരിച്ചത്.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ക്രിസ്തീയ ആരാധനാലയങ്ങള്‍  അടച്ചിട്ടതൊടെയാണ് പ്രാർത്ഥനകളും സന്ദേശങ്ങളും ഓൺലൈനാക്കാൻ മാനന്തവാടി രൂപത തീരുമാനിച്ചത്. ഇതൊടെയാണ് ബിഷപ്പിന്റെ സന്ദേശങ്ങടക്കം  മാനന്തവാടിരൂപതയുടെ മീഡിയകമ്മീഷൻ വഴിയാണ് ഓൺലൈനിലൂടെ പ്രചരണം ആരംഭിച്ചത് രൂപതാമീഡിയ കമ്മീഷന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയും   വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയുമാണ് ബിഷപ്പിന്റെ സന്ദേശങ്ങളും പ്രാർത്ഥനകളും പ്രചരിപ്പിക്കുന്നത്. 
       ശാലോം ടിവി, ഗുഡ് നൈറ്റ് ടിവി എന്നിവ വഴി ദിവസവും കുർബാനയും പ്രക്ഷേപണം ചെയ്യുന്നുണ്ട്. വിവിധ  ഭാഷകളിലും റീത്തുകളിലുമായി ലാറ്റിൻ, സീറോ മലബാർ,  സീറോ മലങ്കര, ലത്തീൻ എന്നീ റീത്തുകളിലും മലയാളത്തിലും ഇംഗ്ലീഷിലുമായി കുർബാന പ്രക്ഷേപണം ചെയ്യുന്നുണ്ട്.
       വിശുദ്ധ വാരതിരുകർമ്മങ്ങൾക്കുറിച്ച് കെ.സി.ബി.സി. പുതിയ സർക്കുലർ പുറപ്പെടുവിച്ചു. വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് വേണ്ടി നിലവിലുള്ള നിയന്ത്രണമുള്ള ഭാഗമായി തിരുക്കർമ്മങ്ങൾ വിശ്വാസികളുടെ  പങ്കാളിത്തം ഇല്ലാതെ നടത്തേണ്ടതാണെന്നും, തിരുകർമ്മങ്ങളിൽ അഞ്ചുപേരിൽ പേരിൽ കൂടാതെ  നടത്തണമെന്നും തിരുക്കർമ്മങ്ങൾ ലൈവായി വിശ്വാസികൾക്കുവേണ്ടി സംപ്രേക്ഷണം ചെയ്യണമെന്നും സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. പെസഹാ വ്യാഴാഴ്ചയിലെ  കാൽകഴുകൽശുശ്രുഷ ഒഴിവാക്കും. കൂടാതെ പെസഹാ വ്യാഴാഴ്ച ഭവനങ്ങളിൽ നടത്താറുള്ള അപ്പം മുറിക്കൽ ശുശ്രൂഷയിൽ കുടുംബകൂട്ടായ്മ അടിസ്ഥാനത്തിലോ, ബന്ധുവീടുകൾ ഒന്നിച്ചു ചേർന്നേ നടത്തുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണെന്നും  സർക്കുലറിൽ പറഞ്ഞിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *