April 29, 2024

മില്‍മ പ്രീമിയം അടയ്ക്കുന്നതു നിര്‍ത്തി; ക്ഷീരകര്‍ഷകര്‍ക്കു ഇന്‍ഷ്വറന്‍സ് പരിരക്ഷ നഷ്ടമായി

0

കല്‍പ്പറ്റ:മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന്‍ പ്രീമിയം അടയ്ക്കാതായതോടെ ക്ഷീരകര്‍ഷകര്‍ക്കു അപകട മരണത്തിനുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ നഷ്ടമായി. ക്ഷീരസംഘത്തില്‍ വര്‍ഷം 150 ദിവസം പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കു കഴിഞ്ഞ സാമ്പത്തികവര്‍ഷം വരെ ലഭ്യമായിരുന്നതാണ്  അഞ്ചു ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷ്വറന്‍സ് പരിരക്ഷ. ഇതിനു ഗുണഭോക്താവിനുവേണ്ടി  55 രൂപ പ്രീമിയമാണ്  മേഖല യൂണിയന്‍ അടച്ചിരുന്നത്. 
ഇന്‍ഷ്വറന്‍സ് പരിരക്ഷ നഷ്ടമായത് ക്ഷീരകര്‍ഷക കുടുംബങ്ങള്‍ക്കു വിനയാകുകയാണ്. വയനാട്ടില്‍ അടുത്തിടെ മരിച്ച ക്ഷീരകര്‍ഷകന്‍ മുട്ടില്‍ കൊളവയല്‍ അനിലിന്റെ കുടുംബത്തിനു ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിച്ചില്ല.പശുവിനുള്ള പുല്ലുചുമന്നു വീട്ടിലേക്കു വരുന്നതിനിടെ തെന്നിവീണു കഴുത്തൊടിഞ്ഞായിരുന്നു അനിലിന്റെ മരണം.അപകടമരണം സംഭവിച്ച ക്ഷീരകര്‍ഷകരുടെ കുടുംബങ്ങള്‍ക്കു ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കാത്ത കേസുകള്‍ ജില്ലയ്ക്കത്തും പുറത്തുമായും വേറേയും ഉണ്ട്. 
പ്രീമിയം അടച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ പൂനഃസ്ഥാപിക്കുന്നതിനു മേഖല യൂണിയന്‍ തയാറാകണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ക്ഷീരകര്‍ഷക കോണ്‍ഗ്രസ് വൈത്തിരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എം.ഒ. ദേവസ്യ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സജീവന്‍ മടക്കിമല അധ്യക്ഷത വഹിച്ചു. ജോസ് പടിഞ്ഞാറത്തറ, പി.കെ. മുരളി, രവീന്ദ്രന്‍ മാങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *