April 29, 2024

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളളയുടെ ഉത്തരവ്

0
Images 8.jpeg
ലോക്ക് ഡൌണ്‍ ഒഴിവാക്കിയുള്ള ഭാരത സര്‍ക്കാര്‍ , 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം പുറപ്പെടുവിച്ച ഉത്തരവില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാതൊരു വിധ നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന് ഉത്തരവായതായിരുന്നു. ഇത് ചരക്ക് നീക്കത്തിനും അതുപോലെ തന്നെ സാധാരണ യാത്രക്കാര്‍ക്കും ബാധകമാണെന്ന് മേല്‍ ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഇത്തരം യാത്രക്കള്‍ക്ക് പാസ്, പെര്‍മിറ്റ് എന്നിവ ഏര്‍പ്പെടുത്തരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മുത്തങ്ങയിലെ ഫെസിലിറ്റേഷന്‍ സെന്റര്‍ താഴെ പറയും പ്രകാരം പുന:ക്രമീകരിച്ച് ഉത്തരവാകുന്നു.
a) നിലവില്‍ ഉള്ള ക്രമീകരണ പ്രകാരം , ഫെസിലിറ്റേഷന്‍ സെന്ററില്‍ റവന്യു, ആരോഗ്യം, മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് വിവിധ ജോലികള്‍ ചെയ്തുവരുന്നത്. എന്നാല്‍ മേല്‍ ഉത്തരവ് (2) പ്രകാരം , പാസ്, പെര്‍മിറ്റ് എന്നിവ ആവശ്യമില്ലാത്തതിനാല്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ യാത്രക്കാരെ മാപ്പ് ചെയ്യുന്നത് നിര്‍ത്തേണ്ടതാണ്. 
b) ആയതിനാല്‍ , നിലവില്‍ ഉള്ള സ്റ്റാഫിനെ (റവന്യും, ആരോഗ്യം, മറ്റുള്ളവ) 28/08/2020 മുതല്‍ പിരിച്ച് വിട്ടും, യാത്രക്കാരെ മെഡിക്കല്‍ പരിശോധന നടത്തുന്നതിന് മാത്രമായി ആരോഗ്യവകുപ്പിലെ മിനിമം ജീവനക്കാരെ നിലനിര്‍ത്തിയും ഉത്തരവാകുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇതിനായി വളരെ കുറച്ച് ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ച് ഉത്തരവ് നല്കേണ്ടതാണ്. കൂടാതെ ഇത്തരത്തില്‍ വിടുതല്‍ ചെയ്യപെടുന്നവര്‍ക്ക് ‍ 7 ദിവസത്തെ ഡ്യൂട്ടി ഓഫ്(നിരീക്ഷണം )നല്കേണ്ടതും, ക്വാറന്റീന്‍ ഹോട്ടലുകളില്‍ നല്കേണ്ടതില്ലാത്തതുമാണ്.
c) ചരക്കു വാഹനങ്ങളെ തടയാനോ , പാസ് ആവശ്യപെടാനോ പാടുള്ളതല്ല. യാത്രക്കാര്‍ കോവിഡ് -19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് മാത്രം പോലിസ് പരിശോധിക്കേണ്ടതും, മറ്റ് തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ലാത്തതുമാണ്.
d) ഫെസിലിറ്റേഷന്‍ സെന്ററില്‍ ഉളള ജീവനക്കാര്‍ വയനാടില്‍ യാത്ര അവസാനിപ്പിക്കുന്ന യാത്രക്കാരില്‍ രോഗലക്ഷണമുള്ളവര്‍ ഉണ്ടെങ്കില്‍ , അവരെ മാത്രം Antigen ടെസ്റ്റ് നടത്തേണ്ടതും, തുടര്‍ന്ന് പ്രൊട്ടോക്കോള്‍ അനുശാനിക്കുന്ന നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
e) മുത്തങ്ങ ഫസിലിറ്റേഷന്‍ സെന്ററിലേക്ക് ആവശ്യമെങ്കില്‍ ആമ്പുലന്‍സ് ഓണ്‍ കോളില്‍ സൂല്‍ത്താന്‍ ബത്തേരി. താലുക്ക് ആശുപത്രയില്‍ നിന്നും നല്കേണ്ടതാണ്. 
f) മാനന്തവാടി താലുക്കിലെ ബാവലി, കുട്ട എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധനക്ക് സജ്ജമാക്കേണ്ടതും, ഇതിനായി ജില്ലാ നിര്‍മ്മിതി കേന്ദ്ര ആവശ്യമായ കെട്ടിടം പണിത് നല്കേണ്ടതുമാണ്. . ഫോറസ്റ്റ് വകുപ്പ് ആവശ്യമായ നടപടികള്‍ ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടതാണ്. ഇത്തരത്തില്‍ ടോയ്ലറ്റ് ഉള്‍പടെയുള്ള സൌകര്യം ഒരുക്കുന്നതിനായി വരുന്ന ചിലവ് ജില്ലാ നിര്‍മ്മിതി കേന്ദ്രക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി അനുവദിച്ച ഫണ്ടില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കൈമാറാവുന്നതാണ്.
g) കുട്ട, ബാവലി എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ടെസ്റ്റിംഗ് സ്ഥലത്ത് ആവശ്യമായ ആരോഗ്യ വകുപ്പ് ഉദ്യോഗ്സഥരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയമിക്കേണ്ടതാണ്. എന്നാല്‍ ഇത്തരത്തില്‍ കടന്ന് വരുന്ന യാത്രക്കാരില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം ടെസ്റ്റ് ചെയ്യേണ്ടതാണ്.
h) നിലവില്‍ ജില്ലയിലേക്ക് പ്രവേശിക്കുന്ന എല്ലാ റോഡുകളിലൂടെയും വ്യക്തികള്‍ക്ക്  പ്രവേശനം അനുവദിക്കേണ്ടതാണ്. ഇത്തരത്തില്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നവര്‍ ക്വാറന്റീനില്‍ പോവേണ്ടതാണെങ്കില്‍ അത്തരക്കാരെ അതത് ഗ്രാമപഞ്ചായത്ത് , മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ ബന്ധപ്പെടേണ്ടതും, ക്വാറന്റീന്‍ ഉറപ്പുവരുത്തേണ്ടതുമാണ്. 
I) നീലഗിരി ജില്ലയില്‍ നിന്നും ജില്ലയില്ലേക്ക് പ്രവേശിക്കുനവര്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ അവരെ മുത്തങ്ങ ഫസിലേറ്റേഷന്‍ സെന്ററിലേക്ക് അയക്കേണ്ടതാണ്.
j) ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളില്‍ വിന്യസിക്കപ്പെട്ടിരുക്കുന്ന ജീവനക്കാരെ  അവരെ നിയമിച്ച അധികാരി തിരികെ വിളിക്കേണ്ടതും, കോവിഡ് സംബന്ധിച്ച് മറ്റ് ജോലികള്‍ക്ക് ആവശ്യമെങ്കില്‍  വിന്യസിക്കേണ്ടതുമാണ്.
ഈ ഉത്തരവ് 28/08/2020 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *