April 29, 2024

കല്‍പ്പറ്റ വാരാമ്പറ്റ റോഡ് നവീകരണം, പ്രവൃത്തി ഉടന്‍ പുനരാരംഭിക്കണം: കര്‍മ്മസമിതി

0
Img 20200827 Wa0109.jpg
പടിഞ്ഞാറത്തറ: കാലവര്‍ഷത്തെ തുടര്‍ന്ന് നിലച്ച കല്‍പ്പറ്റ വാരാമ്പറ്റ റോഡ് നവീകരണ പ്രവൃത്തി ഉടന്‍ പുനരാരംഭിച്ച് ഈ പ്രദേശത്തെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് കല്‍പ്പറ്റ വാരാമ്പറ്റ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എം എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു. പിണങ്ങോട് മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള വീതി കൂട്ടല്‍, ഓവുചാല്‍, സംരക്ഷണഭിത്തി, ടാറിങ് എന്നിവ അടിയന്തിരമായി ആരംഭിക്കുകയും കല്‍പ്പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെ ബാക്കിയുള്ള ഓവുചാല്‍, സംരക്ഷണ ഭിത്തി തുടങ്ങിയവയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയും വേണം. 
നവീകര പ്രവൃത്തി കൊണ്ട് റോഡിന് മധ്യഭാഗത്ത് എത്തിയതും ഉയരം കുറഞ്ഞതുമായ വൈദ്യുത തൂണുകള്‍ മാറ്റുന്നതിന് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വൈകിക്കുന്നതില്‍ നിന്ന് കിഫ്ബിയും വൈദ്യുതി വകുപ്പും പിന്‍മാറണം. 
ഒട്ടേറെ കാലത്തെ പ്രക്ഷോഭങ്ങള്‍ കൊണ്ടും സമ്മര്‍ദ്ദങ്ങള്‍ കൊണ്ടുമാണ് ഒരു സംസ്ഥാന പാതയായ ഈ റോഡ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി ആരംഭിച്ചത്. തുടക്കത്തിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കലും മറ്റ് വിഷയങ്ങളും ജനകീയ ഇടപെടല്‍ വഴി വലിയൊരളവ് വരെ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിലച്ചിരുന്ന പ്രവൃത്തി മഴക്കാലം തുടങ്ങുന്നതിന്‍റെ കുറഞ്ഞ നാളുകള്‍ മുമ്പെ ആരംഭിച്ചെങ്കിലും മഴയോടെ അത് നിര്‍ത്തി വെക്കേണ്ടതായും വന്നു. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പായി പിണങ്ങോട് മുതല്‍ കല്‍പ്പറ്റ വരെ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചെങ്കിലും സംരക്ഷണഭിത്തി അടക്കമുള്ള പ്രവൃത്തികള്‍ ബാക്കിയായി. മഴ മാറി വെയില്‍ വന്നതോടെ പൊടി ശല്യവും രൂക്ഷമായിട്ടുണ്ട്. യന്ത്ര സാമഗ്രികള്‍ ഇല്ലാതെ  കുറഞ്ഞ തൊഴിലാളികളെ വെച്ച് ഇപ്പോള്‍ നടന്നു വരുന്ന പണി കൊണ്ട് ഒരു കാര്യവുമില്ല. മഴ കുറഞ്ഞ് കാലാവസ്ഥ അനുകൂലമായതിനാല്‍ റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള നടപടികളിലേക്ക് പൊതുമരാമത്ത് വകുപ്പ് എത്രയും പെട്ടെന്ന്  കടക്കണമെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള കര്‍മ്മസമിതി യോഗം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ യോഗത്തില്‍ എം പി നൗഷാദ്, ഷീജ ആന്‍റണി, ജെസ്സി ജോണി, പി കെ അബ്ദുറഹിമാന്‍, കളത്തില്‍ മമ്മൂട്ടി, കെ ഹാരിസ്, ജോണി നന്നാട്ട്, വി ജി ഷിബു, കെ ഇബ്രാഹിംഹാജി, ബഷീര്‍ പുള്ളാട്ട്, തന്നാനി അബൂബക്കര്‍, നജീബ് പിണങ്ങോട്, ഉസ്മാന്‍ പഞ്ചാര, മുഹമ്മദ് പനന്തറ, ജാസര്‍ പാലക്കല്‍, കെ എസ് സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *